Flash News

ശശികല പക്ഷത്തെ എം.എല്‍.എ.മാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ട് അടച്ചു

February 18, 2017

resortചെന്നൈ: തമിഴകത്തില്‍ അരങ്ങേറിയിരുന്ന രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായി എംഎല്‍എമാരെ രഹസ്യമാക്കി പാര്‍പ്പിച്ച് കൂവത്തൂരിലെ റിസോര്‍ട്ട് അടച്ചുപൂട്ടി. അറ്റകുറ്റപ്പണിക്കായാണ് റിസോര്‍ട്ട് അടയ്ക്കുന്നതെന്നു ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ നടക്കുന്ന അധികാര തര്‍ക്കത്തിന് പിന്നാലെയാണ് എം.എല്‍.എമാരെ ശശികല ക്യാമ്പ് കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഫെബ്രുവരി 8 മുതല്‍ 100 ലേറെ വരുന്ന എഐഎഡിഎംകെ എം.എല്‍.എ മാരെ ഇവിടെയായിരുന്നു താമസിപ്പിച്ചത്.

എം.എല്‍.എമാരുടെ താമസ ചെലവായി രണ്ടു ലക്ഷം രൂപ മാത്രമാണ് റിസോര്‍ട്ടില്‍ നല്‍കിയത്. ദിനംപ്രതി അഞ്ചു ലക്ഷം രൂപ ചെലവായിട്ടുണ്ട്. നിയമസഭയിലേക്കു തിരിച്ച എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ നിന്ന് ബാഗും മറ്റു സാമഗ്രികളും എടുക്കാന്‍ എത്തുമ്പോള്‍ ബാക്കി പണം തിരികെ തരുമെന്നാണ് റിസോര്‍ട്ട് അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ച വരെ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍സെല്‍വം ശശികലയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിറ്റേന്ന്, അതായത് ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് എഐഎഡിഎംകെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റിയത്. പിന്നീട് ഒരാഴ്ചയിലധികം രാജ്യാന്തരമാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്നതിനുശേഷമാണ് അറ്റകുറ്റപ്പണിക്കായി റിസോര്‍ട്ട് അടയ്ക്കുന്നത്. ഹോട്ടല്‍ സെക്യൂരിറ്റികളെ മാറ്റി ‘സ്പെഷ്യല്‍’ സെക്യൂരിറ്റികളെയാണ് റിസോര്‍ട്ട് വാസകാലയളവില്‍ എംഎല്‍എ മാരെ നിരീക്ഷിക്കാന്‍ ശശികല നിയോഗിച്ചിരിക്കുന്നത്. റിസോര്‍ട്ടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കടക്കാതിരിക്കാന്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ നിയോഗിച്ചിുമൊക്കെയാണ് എംഎല്‍എമാരെ സംരക്ഷിച്ചു പോന്നത്. റിസോര്‍ട്ടിലേക്കുളള വാഹനങ്ങള്‍ ചിന്നമ്മയുടെ വിശ്വസ്തര്‍ പരിശോധിച്ചിട്ടേ കടത്തിവിടിരുന്നുള്ളൂ. എംല്‍എമാരെ ഇടക്കിടെ നിരീക്ഷിക്കണമെന്ന് റിസോര്‍ട്ട് ജീവനക്കാരെയും ചട്ടം കെട്ടിയിരുന്നു.

എംഎല്‍എമാരുടെ റിസോര്‍ട്ട് വാസം വിവാദമായത്തോടെ, ഹൈക്കോടതി നിര്‍ദേശം അനുസരിച്ചു തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ റിസോര്‍ട്ടിലെത്തി എംഎല്‍എമാരില്‍നിന്നു മൊഴിയെടുത്തിരുന്നു. കോവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും വേഷംമാറി രക്ഷപ്പെട്ട മധുരൈ സൗത്ത് എംഎല്‍എയായ എസ്എസ് ശരവണനും മധുരൈ എംപിയായ ഗോപാലകൃഷ്ണനും ഒപിഎസ് ക്യാംപിലേക്ക് എത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

പിന്നീട്, ശശികല ജയിലില്‍ പോയശേഷം പൊലീസ് റിസോര്‍ട്ട് വളഞ്ഞെങ്കിലും എംഎല്‍എമാര്‍ പുറത്തുവരാന്‍ തയാറായില്ല. വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കുശേഷവും എംഎല്‍എമാരെ തിരികെ റിസോര്‍ട്ടിലെത്തിച്ചു. ഇന്നു രാവിലെ വിശ്വാസ വോട്ടെടുപ്പിനായാണ് എംഎല്‍എമാരെ പുറത്തുകൊണ്ടുവന്നത്. ഈ തക്കത്തിനാണ് ഉടമ റിസോര്‍ട്ട് അടച്ചു പൂട്ടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top