Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

പാകിസ്താനില്‍ ഇനി ഹിന്ദുക്കള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം, ഹിന്ദുക്കളുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സാകും

February 18, 2017

HINDU-MARRIAGEഇസ്ലാമാബാദ്: പാകിസ്താനില്‍ ഹിന്ദു വിവാഹ നിയമത്തിന് അംഗീകാരം. ബില്‍ പാകിസ്താന്‍ സെനറ്റ് പാസാക്കി.

ബില്ലില്‍ ഹിന്ദുക്കളുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സാണ്. ഭര്‍ത്താവ് മരിച്ച് ആറുമാസം കഴിഞ്ഞാല്‍ വിധവക്ക് പുനര്‍വിവാഹിതയാകാനും വ്യവസ്ഥയുണ്ട്. ദമ്പതികളില്‍ ആരെങ്കിലും മതം മാറുകയാണെങ്കില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പങ്കാളിക്ക് കോടതിയെ സമീപിക്കാനും വ്യവസ്ഥയുണ്ട്. പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥക്ക് പരിഹാരമായാണ് വിവാഹനിയമം സെനറ്റ് പാസാക്കിയത്.

പഞ്ചാബ്, ബലൂചിസ്താന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ എന്നിവിടങ്ങളിലുള്ളവര്‍ക്ക് നിയമം ബാധകമാകും.  നിയമമന്ത്രി സാഹിദ് ഹമീദ് ആണ് ബില്‍ അവതരിപ്പിച്ചത്. കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്ന വിധവകള്‍ക്ക് നിയമം ഗുണപ്രദമാകും. ഭര്‍ത്താവു മരിച്ച് ആറുമാസം കഴിഞ്ഞാല്‍ വിധവയ്ക്കു പുനര്‍വിവാഹിതയാകാനും വ്യവസ്ഥയുണ്ട്. നിയമലംഘകര്‍ക്ക് ആറുമാസം തടവും 5000 രൂപ പിഴയുമാണു ശിക്ഷ. പാക്ക് ജനസംഖ്യയില്‍ 1.6% മാത്രമാണു ഹിന്ദുക്കള്‍.

ദമ്പതികളില്‍ ഒരാള്‍ മതം മാറിയാല്‍ വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കുന്ന വ്യവസ്ഥയില്‍ ഹിന്ദു പാര്‍ലമെന്‍റ് അംഗങ്ങള്‍ ആശങ്ക അറിയിച്ചു. വിവാഹിതരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയും ഹിന്ദുവായ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയാറല്ലെന്ന് പറയിപ്പിക്കുകയും ചെയ്യുന്ന പ്രവണതയുള്ളതിനാല്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top