Flash News

20 മാസം പ്രായവും ഏഴ് കിലോ മാത്രം ഭാരവുമുള്ള പെണ്‍കുഞ്ഞിന് ഒരേസമയം കരളും വൃക്കയും മാറ്റിവെച്ച അപൂര്‍വ ശസ്ത്രക്രിയ നടന്നു

February 18, 2017

parvathy-830x412കൊച്ചി: എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ 20 മാസം പ്രായവും ഏഴ് കിലോ മാത്രം ഭാരവുമുള്ള പെണ്‍കുഞ്ഞിന് ഒരേസമയം കരളും വൃക്കയും മാറ്റിവെച്ച അപൂര്‍വ ശസ്ത്രക്രിയ നടന്നു. തൃശൂര്‍ കൊടകര ചെമ്പൂച്ചിറ സ്വദേശികളായ ഷിനു-സരിത ദമ്പതികളുടെ ആദ്യമകളാണ് പാര്‍വതി. ജനിച്ച് മൂന്ന് മാസമായപ്പോഴാണ് നിര്‍ത്താതെയുള്ള ഛര്‍ദിയും വയര്‍ വീര്‍ക്കുന്ന അസുഖവും തുടങ്ങിയത്. വിദഗ്ധ പരിശോധനയില്‍ വൃക്ക പ്രവര്‍ത്തനരഹിതമാണെന്ന് മനസ്സിലായി. കരളിന്‍െറ പ്രശ്നമാണ് വൃക്കരോഗത്തിന് കാരണമെന്നും കണ്ടത്തെി. രണ്ട് അവയവങ്ങളും മാറ്റിവെക്കുകയായിരുന്നു ഏക പോംവഴി. ലോകത്താദ്യമായാണ് ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞില്‍ അവയവമാറ്റം നടക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒയും ഡി.എം ഹെല്‍ത്ത് കെയറിന്‍െറ കേരള ക്ളസ്റ്റര്‍ തലവനുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. നേരത്തേ ബ്രിട്ടനില്‍ ഒമ്പത് കിലോയുള്ള കുഞ്ഞില്‍ അവയവമാറ്റശസ്ത്രക്രിയ നടത്തിയിരുന്നു.

rare operation at aster medi cityപിതാവ് ഷിനു കരള്‍ പകുത്തുനല്‍കിയപ്പോള്‍ ഷിനുവിന്‍െറ മാതാവ് സതി രാഘവനാണ് വൃക്ക നല്‍കിയത്. പ്രൈമറി ഹൈപ്പറോക്സെലറിയ ടൈപ്പ് 1 എന്ന അപൂര്‍വ രോഗമായിരുന്നു പാര്‍വതിക്ക്. ശസ്ത്രക്രിയക്കുമുമ്പ് ശരീരഭാരം കൂട്ടാന്‍ ന്യുട്രീഷനല്‍ റീഹാബിലിറ്റഷേനും ഡയാലിസിസിനും വിധേയയാക്കി. ഭാരക്കുറവും ശരീരത്തിന്‍െറ വലുപ്പക്കുറവും മുതിര്‍ന്നയാളുടെ വൃക്ക ശരീരം സ്വീകരിക്കലും ആയിരുന്നു പ്രധാന വെല്ലുവിളി. കഴിഞ്ഞ നവംബര്‍ 16നാണ് 20 മണിക്കൂര്‍ നീണ്ട മൂന്ന് ശസ്ത്രക്രിയകള്‍ ഒരേസമയം പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയക്കുശേഷം 51 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. സുഖംപ്രാപിച്ച കുഞ്ഞ് ശരീരഭാരം വീണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ 10.4 കിലോ ഭാരമുണ്ട്. ആഴ്ചയില്‍ രണ്ടുതവണ തുടര്‍ പരിശോധനക്ക് ആശുപത്രിയിലത്തെണം. ഡോക്ടര്‍മാരായ മാത്യു ജേക്കബ്, വി. നാരായണന്‍ ഉണ്ണി, പി.സി. അലക്സാണ്ടര്‍, പി. രാജപ്പന്‍ പിള്ള, രഹാന്‍ സെയ്ഫ്, സൊണാല്‍ അസ്താന, രാജീവ് ലോചന്‍, ടി.എ. കിഷോര്‍, നവീന്‍ ഗഞ്ചു, ചാള്‍സ് പനക്കല്‍, ഗീത മമ്മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ 35 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് പാര്‍വതിയുടെ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top