Flash News

സംസ്ഥാനം ക്രമസമാധാനതകര്‍ച്ചയെ നേരിടുമ്പോള്‍ മൗനംപാലിക്കുന്ന പിണറായി ആഭ്യന്തരം ഒഴിയണം -കുമ്മനം

February 18, 2017

NEW DELHI, INDIA - MAY 22: BJP Kerala president Kummanam Rajasekharan addressing media person after meeting with President Pranab Mukherjee over attacks on party workers allegedly by CPI(M) supporters and to lodge a formal protest with regard to the violence, which took place in Kerala on May 19-20 during the celebration of the LDFs victory, on May 22, 2016 in New Delhi, India. (Photo by Sonu Mehta/Hindustan Times via Getty Images)

തിരുവനന്തപുരം: സംസ്ഥാനം ക്രമസമാധാനതകര്‍ച്ചയെ നേരിടുമ്പോള്‍ മൗനംപാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ജനാധിപത്യമല്ല ഗുണ്ടാരാജാണ് നടമാടുന്നത്.പൊലീസിന് മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായിരിക്കുന്നു. കൊല്ലം കടയ്ക്കലിലെ ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൊലപാതകവും പ്രമുഖനടിയെ തട്ടിക്കൊണ്ടുപോയ സംഭവവും ഇതിന്‍െറ ഒടുവിലത്തെ തെളിവുകളാണ്.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് ശേഷവും ആയുധം താഴെവെക്കാന്‍ തയാറാകാത്ത സി.പി.എം സമൂഹത്തെ അരാജകത്വത്തിലേക്ക് വലിച്ചിഴക്കുകയാണ്. സമാധാനശ്രമങ്ങളെ തുരങ്കംവെക്കാന്‍ ഒരുവിഭാഗം ശ്രമിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. ഇവരെ ഒറ്റപ്പെടുത്താന്‍ തയാറാകണം. കടയ്ക്കലില്‍ നിരപരാധിയായ രവീന്ദ്രനാഥിനെ പൊലീസിന്‍െറ മുന്നിലിട്ടാണ് മര്‍ദിച്ചത്. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ മുന്‍ സബ്ഇന്‍സ്പെക്ടര്‍ കൂടിയായ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. മുന്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍പോലും പൊലീസ് തയാറാകാത്തത് അവര്‍ മറ്റാരുടെയോ ആജ്ഞ അനുസരിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top