Flash News

നടിക്കെതിരെ നടന്ന ആക്രമണം കൈരളി ചാനല്‍ “എക്സ്ക്ലൂസീവ്” ആക്കി പുലിവാല് പിടിച്ചു; അവസാനം മാപ്പ് പറഞ്ഞു

February 19, 2017

Kairali-We-and-People-830x412“എക്സ്ക്ലൂസീവ്” വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറയുമായി പരക്കം പാഞ്ഞു നടക്കുന്ന ചാനലുകാര്‍ക്ക് ഒരല്പം ‘ചൂടുള്ള’ വാര്‍ത്ത കിട്ടിയാല്‍ അത് കഴിയുന്നതും പെരുപ്പിച്ച് സെന്‍സേഷനാക്കുമെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ദിവസം സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച വാര്‍ത്ത കൈരളി പീപ്പിള്‍ ചാനല്‍ പൈങ്കിളിവത്ക്കരിച്ചത്. ഒടുവില്‍ അവര്‍ക്ക് മാപ്പു പറയേണ്ടി വന്നു.

“വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ് കടന്നുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ തങ്ങളുടെ നയത്തിന്റെ ഭാഗമല്ല. നയത്തിന് വിരുദ്ധമായി കടന്നുകൂടിയ തെറ്റ് വലിയ പിഴവായി വിലയിരുത്തുന്നു. സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നു” വെന്നും കൈരളി ചാനല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു.

ചാനല്‍ വാര്‍ത്ത നല്‍കിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നതിന് പിന്നാലെയാണ് കൈരളിയുടെ ഖേദ പ്രകടനം. കൈരളി ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണമെന്നും റിമ പ്രതികരിച്ചു. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു? എന്നും റിമ ചോദിക്കുന്നു.

rima_1_2

‘വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്ത്യവമായ തെറ്റാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഞങ്ങളുടെ നയമല്ലെന്നും പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

വാര്‍ത്തയില്‍ നടിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തതാണ് റിമയെ പ്രകോപിപ്പിച്ചത് എന്നാണ് അറിയുന്നത്. നടിയും ഡ്രൈവര്‍ സുനിലും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹത എന്ന് പ്രൈം ടൈം ചര്‍ച്ചയില്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റും വന്നത്.

നടിയെ ആക്രമിച്ച വാര്‍ത്ത പ്രൈംടൈം ചര്‍ച്ചയാക്കി സെന്‍സേഷനലൈസ് ചെയ്‌തെന്നും ഇരയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കൈരളി പീപ്പിളിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

kairali-tv


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top