Flash News

നടിയ്ക്കു നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കാനാവില്ല; ഇനിയൊരു പെണ്‍കുട്ടിക്കു നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുത്: മോഹന്‍‌ലാല്‍ – സുരേഷ് ഗോപി

February 19, 2017

maxresdefault (1)തിരുവനന്തപുരം: യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ രൂക്ഷമായി അപലപിച്ച് നടന്‍ മോഹന്‍ലാല്‍. ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാല്‍ മാത്രം പോര. മൃഗങ്ങളേക്കാള്‍ മോശമായ, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. അത്തരം മനസ്സുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കണം. എനിക്കവരെ മനുഷ്യര്‍ എന്നുപോലും വിളിക്കാനാവില്ലെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഇനി ഇത്തരം ക്രൂരതകള്‍ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാന്‍പോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. ഈ വിഷമഘട്ടത്തില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമുണ്ട്. നീതി ഒട്ടും വൈകാതിരിക്കട്ടെ. മോഹന്‍ലാല്‍ കുറിച്ചു.

സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് തന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനിയൊരു പെണ്‍കുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നും താന്‍ കൂടെയുണ്ടെന്നും സുരേഷ് ഗോപി കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top