Flash News

സിനിമാപ്രവര്‍ത്തകരില്‍ ക്വട്ടേഷന്‍ സംഘങ്ങളും, താരങ്ങള്‍ പരിഭ്രാന്തിയില്‍

February 19, 2017

Bhavana-21-830x412കൊച്ചി: സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരായും ഡ്രൈവര്‍മാരായും മറ്റും വരുന്നവരില്‍ കൊച്ചിയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗങ്ങളുമുണ്ട് എന്ന അറിവ് താരങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെല്ലാവരും തമ്മനത്തെ ചെറുകിട ഗുണ്ടസംഘങ്ങളില്‍പെട്ടവരാണ്. ഡ്രൈവര്‍, ബസ് കണ്ടക്ടര്‍ എന്നിങ്ങനെയുള്ളവരാണ് പിടിയിലായവരില്‍ ചിലര്‍. ഇതുവരെ കേസുകളില്‍ ഒന്നും പെടാത്ത ഒരാളും പ്രതിപ്പട്ടികയിലുണ്ട്. ഇവര്‍ക്ക് സിനിമയുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്‍െറ മെമ്പര്‍ഷിപ്പില്ലാത്ത ഡ്രൈവര്‍മാരെ സിനിമയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇത് മറികടന്നാണ് പല യൂണിറ്റുകളും നടിമാരടക്കമുള്ളവര്‍ക്ക് സ്വകാര്യ ഡ്രൈവര്‍മാരെ വക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് ക്രിമിനലായ ഡ്രൈവറെ നിയമിച്ചത് നടി അഭിനയിക്കുന്ന ഹണി ബി സിനിമയുടെ നിര്‍മാണ കമ്പനിയായ ലാല്‍ ക്രിയേഷന്‍സ് ആണ്. പള്‍സര്‍ സുനിയായിരുന്നു നടിയുടെ ആദ്യ ഡ്രൈവര്‍. ഇയാളുടെ തനിനിറം മനസ്സിലാക്കിയ നടി ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മാര്‍ട്ടിനെ നല്‍കിയത്. ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്‍ അംഗമായിരുന്ന സനോജായിരുന്നു നടിയുടെ ആദ്യ ഡ്രൈവര്‍. സനോജിനെ മാറ്റി എങ്ങനെയാണ് കൊടുംക്രിമിനലായ പള്‍സര്‍ സുനി എത്തിയത് എന്നത് ദുരൂഹമാണ്. കൊച്ചിയിലുള്ള ഒരു പ്രമുഖ താരത്തിന്‍െറ അടുത്തയാളാണ് പള്‍സര്‍ സുനി. ഇയാള്‍ ഈ ബന്ധം വച്ച് എല്ലാ ലൊക്കേഷന്‍ യൂണിറ്റുകളിലും കയറിയിറങ്ങാറുമുണ്ട്. പ്രമുഖര്‍ക്കടക്കം ഡ്രൈവര്‍മാരെയും മറ്റും നല്‍കുന്നത് ഇയാളാണ്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ചിത്രങ്ങളെടുത്ത് ബ്ളക്ക്മെയില്‍ ചെയ്യുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും സിനിമ മേഖലയില്‍നിന്നുതന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. സുനിക്ക് സിനിമ രംഗത്ത് ഉന്നത ബന്ധങ്ങളുണ്ടെന്നും ഇക്കാര്യത്തില്‍ പലരും സംശയ നിഴലിലാണെന്നുമാണ് ആരോപണങ്ങള്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിന് മുമ്പ് പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും മാനക്കേട് ഭയന്ന് ആരും ഇക്കാര്യം പുറത്ത് പറയാറില്ലെന്നും മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. പ്രമുഖ നടിയോട് കാണിച്ച അതിക്രമങ്ങളില്‍ യഥാര്‍ഥ സത്യം പുറത്തുവരണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീതി പുലര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുലക്ഷം രൂപ അംഗത്വ ഫീസ് വാങ്ങി ഏത് ക്രിമിനലിനെയും യൂനിയനില്‍ ഉള്‍പ്പെടുത്താന്‍ തയാറാവുന്ന ഫെഫ്കയുടെ നടപടിയുടെ ഇരയാണ് അതിക്രമത്തിന് ഇരയായ നടിയെന്നാണ് മാക്ട ഫെഡറേഷന്‍ ആരോപിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുനി മുമ്പ് പല താരങ്ങളുടെയും ഡ്രൈവറായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top