Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

റമദാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വേണമെന്ന് മോദി

February 20, 2017

d6ഫത്തേപൂര്‍: റമദാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കണമെന്നും ജാതിയുടെയും മതത്തിന്‍െറയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പിയില്‍ സമാജ്വാദി പാര്‍ട്ടി ജനങ്ങളെ മതപരമായും ജാതീയമായും വിഭജിച്ചുള്ള രാഷ്ട്രീയം കളിക്കുകയാണ്. അഴിമതി വ്യാപകമായി. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ജോലി ലഭിക്കില്ലെന്ന സ്ഥിതിയായി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ഭരണകക്ഷി പുതിയൊരു സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

റാം മനോഹര്‍ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കൊപ്പം എസ്.പി ചേര്‍ന്നു. സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷമായി ഒരു വികസനവും നടക്കുന്നില്ല. വികസനത്തിന്‍െറ ഈ വനവാസം ഇപ്പോള്‍ അവസാനിക്കണം. രാജ്യം വളരെ വേഗത്തില്‍ കുതിക്കുകയാണ്, ഉത്തര്‍പ്രദേശും അതിനൊപ്പം വളരണം. യു.പിയിലെ പൊലീസ് നിഷ്ക്രിയരാണ്. എസ്.പി നേതാവും മന്ത്രിയുമായ ഗായത്രി പ്രജാപതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

യു.പിയില്‍ എവിടെയും ഗുണ്ടാരാജ് ആണ്. പൊലീസ് സ്റ്റേഷനുകള്‍ സമാജ്വാദി പാര്‍ട്ടിയുടെ ഓഫിസുകളായി മാറി. അഖിലേഷിന്‍െറ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടെന്നും അദ്ദേഹത്തിന്‍െറ ശരീരഭാഷ തോല്‍വിയെ സൂചിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top