Flash News

ജാപ്പനീസ് വിദ്യാര്‍ഥി സംഘം സേവന മനസ്സുമായി അമൃതയില്‍

February 20, 2017

Indo Japanise 1അമൃതപുരി: ഇന്തോ ജാപ്പനീസ് സംയുക്ത പ്രോഗ്രാമുകളൂടെ ഭാഗമായി ഇന്ത്യയിലെത്തിയ ജപ്പാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം അമൃതപുരി കാമ്പസില്‍ എത്തിച്ചേര്‍ന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരത സംസ്കാരത്തെയും ഇവിടത്തെ ജനങ്ങളുടെ ജീവിതരീതികളെയും പറ്റി അടുത്തറിയാനും അമൃതാനന്ദമയീ മഠം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനുമാണ് ജപ്പാനിലെ ഈ വിദ്യാര്‍ഥി സംഘം ഇന്ത്യയില്‍ എത്തുന്നത്. റൈയ്ചൂര്‍, ഉത്തരാഖന്ധ് തുടങ്ങിയ പ്രദേശങ്ങളില്‍ മാതാ അമൃതാനന്ദമയീ മഠം നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഭാഗഭാക്കായിട്ടുണ്ട്. പ്രസ്തുത സന്ദര്‍ശന ഭാഗമായി അമൃതപുരിയിലെത്തിയ ജാപ്പനീസ് വിദ്യാര്‍ഥി സംഘം അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാലാ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ഒരു സാംസ്കാരിക നൃത്ത സന്ധ്യ അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു.

ഇന്ത്യയുടെ തനത് നൃത്തകലകളായ ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവയ്ക്ക് പിന്നാലെ ജാപ്പനീസ് ആയോധനമുറകളായ കരാട്ടെ, ജൂഡോ തുടങ്ങിയവയും വേദിയിലവതരിപ്പിക്കപ്പെട്ടു. പരമ്പരാഗത ജാപ്പനീസ് നൃത്തകലാരൂപങ്ങളായ ഒഡോരി, കൊയോമി തുടങ്ങിയവയുടെ അകമ്പടിയോടെ ജപ്പാന്‍ ചിത്രകലാരൂപമായ കാലിഗ്രാഫി വേദിയില്‍ ഒരേസമയം അവതരിപ്പിച്ചത് സദസ്സിന് വേറിട്ടൊരു അനുഭവം സമ്മാനിച്ചു.

അമൃതാനന്ദമയി മഠത്തിന്‍റെ നേതൃത്വത്തില്‍ അശരണര്‍ക്കായി ആലപ്പുഴയില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭവനപദ്ധതിയില്‍ പങ്കാളികളാവാനാണ് ഈ ജാപ്പനീസ് വിദ്യാര്‍ഥി സംഘം കേരളത്തിലെത്തിയത്.

ജാപ്പനീസ് സംഘത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ കാനേമത്സു, അമൃത യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി ബിജുകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നിര്‍വഹിച്ചു. ലോക സമാധാനം കാംക്ഷിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനുമെന്നും ഈ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹവും സാഹോദര്യവും വെളിവാകുന്നതാണ് ഈ സംയുക്ത നൃത്തസന്ധ്യയെന്നും കാനേമത്സു അഭിപ്രായപ്പെട്ടു.

Indo Japanese 2 Indo Japanese 4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top