- Malayalam Daily News - http://www.malayalamdailynews.com -

പൊലീസിനെ നോക്കുകുത്തിയാക്കി പള്‍സര്‍ സുനി നാടുനീളെ കറങ്ങുന്നു, സംരക്ഷിക്കാന്‍ പ്രമുഖരും നടനുള്‍പ്പടെയുള്ള സിനിമാ പ്രവര്‍ത്തകരും; പോലീസിന്‍െറ നീക്കവും ചോരുന്നു

pulsar-suniകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പള്‍സര്‍ സുനിയെ തേടി പൊലീസ് നാടുനീളെ ഓടുമ്പോഴും ഇയാള്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ അഭിഭാഷകനെ കാണുന്നു, ഭാവി നടപടി ചര്‍ച്ച ചെയ്യാന്‍ സുഹൃത്തുക്കളെ കാണുന്നു, പ്രമുഖ സിനിമാപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നു….അങ്ങനെ പൊലിസിന്‍െറ മധ്യത്തില്‍ തന്നെ സുരക്ഷിതനായി കഴിയുന്നു. സുനിക്ക് പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഇവരില്‍ താരങ്ങളും സംവിധായകരും നിര്‍മാതാക്കളുമെല്ലാം പെടുമെന്ന് പൊലിസിന് സൂചന ലഭിച്ചു. പൊലീസിന്‍െറ നീക്കങ്ങള്‍ ചോരുന്നതായും സൂചനയുണ്ട്. സുനിയെക്കുറിച്ച് പൊലീസിന് ലഭിക്കുന്ന വിവരങ്ങളെല്ലാം അപ്പപ്പോള്‍ സുനിക്കും ലഭിക്കുന്നുണ്ട്.

സുനി അമ്പലപ്പുഴയിലുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇവിടെ എത്തിയെങ്കിലും ഇയാള്‍ സമര്‍ഥമായി രക്ഷപ്പെട്ടു. സുനിലിന് താവളം ഒരുക്കിക്കൊടുത്ത അമ്പലപ്പുഴ സ്വദേശി അന്‍വറിനായി അന്വേഷണം ഊര്‍ജിതമാക്കി. സുനിയുടെ മറ്റൊരു സുഹൃത്ത് മനു പിടിയിലായിട്ടുണ്ട്.

നടിയെ ഉപദ്രവിച്ചതിനുശേഷം സുനി നേരെ ആലപ്പുഴയിലേക്കാണ് പോന്നത്. ഒപ്പം മറ്റൊരാള്‍കൂടിയുണ്ടായിരുന്നു. സുനി അമ്പലപ്പുഴയില്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ച സ്പെഷല്‍ പൊലീസ് സ്ക്വാഡ് അമ്പലപ്പുഴയില്‍ എത്തിയെങ്കിലും സുനിയും അന്‍വറും അപ്പോഴേക്കും സ്ഥലംവിട്ടു.

മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി ഓഫ് ചെയ്തിരുന്നു. എറണാകുളത്തുനിന്ന് രക്ഷപ്പെടുമ്പോള്‍ സുനിയുടെ പക്കല്‍ കാര്യമായ പണമൊന്നുമില്ലാത്തതിനാല്‍ ദൂരേക്ക് പോകാന്‍ കഴിയില്ളെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലത്തേക്കോ കോട്ടയത്തേക്കോ പോകാനാണ് സാധ്യതയെന്നാണ് നിഗമനം. സുഹൃത്തുക്കളുടെ വാഹനത്തില്‍ ആലപ്പുഴയിലത്തെി പരിചയക്കാരനായ അന്‍വറിനെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

സംഭവദിവസം സുനി ആലപ്പുഴയിലത്തെിയത് ഓട്ടോറിക്ഷയിലാണ്. ഇയാള്‍ ആലപ്പുഴ ജില്ലയില്‍ തന്നെയുണ്ടെന്നാണ് പറയുന്നത്. കൊച്ചിയില്‍നിന്ന് കെ.എല്‍ 32 രജിസ്ട്രേഷനുള്ള ഓട്ടോറിക്ഷ സ്വയം ഓടിച്ചാണ് ഇയാള്‍ അമ്പലപ്പുഴയിലെ കൂട്ടുകാരുടെ വീട്ടിലത്തെിയത്. അമ്പലപ്പുഴ മനുവിന്‍െറ വീട്ടിലാണ് ആദ്യമത്തെിയത്. മനുവിന്‍െറ ഭാര്യ ടി.വിയില്‍ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ട് ഇത് നിങ്ങളുടെ കൂട്ടുകാരനെ പോലെയുണ്ടെന്ന് പറഞ്ഞതോടെയാണ് സുനിയെ അമ്പലപ്പുഴ സ്വദേശിയായ അന്‍വറിനെ ഏല്‍പിച്ചത്. മൊബൈല്‍ പിന്തുടര്‍ന്ന് ഇവിടെ പൊലീസ് എത്തുംമുമ്പ് സുനി രക്ഷപ്പെടുകയായിരുന്നു.

പൊലീസിന്‍െറ പിടിപ്പുകേടുകൊണ്ടാണ് സുനി സംഭവദിവസം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 12 മണിയോടെ സംവിധായകന്‍ ലാലിന്‍െറ വീടിനുമുന്നില്‍ ഇറക്കിവിട്ടു.

അന്ന് രാത്രിതന്നെ സംഭവത്തിന് പിന്നില്‍ സുനിയാണെന്ന് വ്യക്തമായിരുന്നു. നടി സഞ്ചരിച്ച വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍െറ കൈയില്‍നിന്ന് പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങി ഒരു നിര്‍മാതാവ് പൊലീസിന്‍െറ സാന്നിധ്യത്തില്‍ ഈ നമ്പറിലേക്ക് വിളിച്ചു. പ്രതികളുടെ മൊബൈല്‍ നമ്പര്‍ കിട്ടിയാല്‍ അത് സൈബര്‍ സെല്ലിന് കൈമാറി ആ നമ്പറിലേക്ക് വരുകയും പോവുകയും ചെയ്യുന്ന കാളുകള്‍ പിന്തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കണ്ടത്തെുകയാണ് ചെയ്യുക. എന്നാല്‍, പ്രതിയുടെ നമ്പറിലേക്ക് അസമയത്ത് കാള്‍ ചെന്നതോടെ ഇയാള്‍ക്ക് അപായ സൂചന ലഭിച്ചു. ഉടന്‍തന്നെ ഫോണ്‍ ഓഫാക്കി ഇയാളും സംഘവും കടന്നു. അല്ലായിരുന്നുവെങ്കില്‍, സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം മുഖ്യപ്രതി പൊലീസിന്‍െറ പിടിയിലാവുമായിരുന്നു.

പൊലീസിനെ വെട്ടിച്ചുകടന്ന പ്രതി അഭിഭാഷകന്‍െറ വീട്ടിലത്തെി മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള രേഖകള്‍ ശരിയാക്കി. പൊലീസ് വല വീശിയിരിക്കേയാണ് ഇയാള്‍ അങ്കമാലി കറുകുറ്റിയിലുള്ള അഭിഭാഷകന്‍െറ വീട്ടിലത്തെി വക്കാലത്ത് ഒപ്പിട്ട് നല്‍കിയത്. കേസ് നടത്തിപ്പിന് പണവും നല്‍കി.

പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചേക്കില്ല, മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയ മണികണ്ഠന്‍ പിടിയിലായി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം ലഭിക്കാനിടയില്ല. ഹരജി ചൊവ്വാഴ്ച പരിഗണിക്കും. മുഖ്യ പ്രതിയ പള്‍സര്‍ സുനി, തലശ്ശേരി സ്വദേശി വി.പി. വിഗേഷ്, എറണാകുളം തമ്മനം സ്വദേശി മണികണ്ഠന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്. അതിനിടെ, മണികണ്ഠന്‍ തിങ്കളാഴ്ച അര്‍ധരാത്രി പാലക്കാട്ടുവച്ച് പിടിയിലായി. പാലക്കാട്ടെ ഒളിസങ്കേതത്തില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

പ്രതിചേര്‍ത്ത സാഹചര്യത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തടഞ്ഞുവെക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗശ്രമം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ രണ്ട് വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളായതിനാല്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ല. ഇവരോട് കീഴടങ്ങാനായിരിക്കും കോടതി ആവശ്യപ്പെടുക. അങ്ങനെയായാല്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനാണ് സാധ്യത.

പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും രേഖകളും കോടതിയില്‍ ഹാജരാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കോടതിയില്‍ ഹാജരാക്കി. പ്രതിയായ പള്‍സര്‍ സുനിയുടെ രേഖകളും ഫോണുമാണ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാക്കിയത്.

അഭിഭാഷകനായ ഇ.സി. പൗലോസിന്‍െറ അടുത്ത് സുനിയും ഒളിവിലുള്ള മറ്റ് രണ്ടു പേരും മുന്‍കൂര്‍ ജാമ്യാപേക്ഷക്കായാണ് സമീപിച്ചത്. ഇവരാണ് ഫോണും തിരിച്ചറിയല്‍ രേഖകളും അഭിഭാഷകന് സൂക്ഷിക്കാന്‍ നല്‍കിയത്. ഞായറാഴ്ച കോടതിയില്ലായിരുന്നു. അതിനാല്‍ തിങ്കളാഴ്ച അവയെല്ലാം കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]