Flash News

മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായിയെ തടയും: വി.എച്ച്.പി

February 20, 2017

pinarayമംഗളൂരു: ഈ മാസം 25ന് മംഗളൂരു നെഹ്റു മൈതാനിയില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന സമുദായ സൗഹാര്‍ദ സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പിണറായി ദക്ഷിണ കന്നട ജില്ലയില്‍ കടക്കുന്നത് വിലക്കണമെന്ന് ജില്ല ഭരണകൂടത്തോടും പൊലീസ് അധികാരികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ അന്ന് ജില്ലയില്‍ സമാധാനപരമായ ഹര്‍ത്താല്‍ ആചരിക്കും. പിണറായിയെ തടയുകയും ചെയ്യും.

കേരളത്തില്‍, വിശിഷ്യ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. 1969 മുതല്‍ നടന്ന അക്രമങ്ങളില്‍ 13പേര്‍ കൊല്ലപ്പെട്ട ധര്‍മടം മണ്ഡലം കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന വിജയന് മൈത്രിയെയും സമാധാനത്തെയുംകുറിച്ച് പറയാന്‍ അവകാശമില്ല. അദ്ദേഹം പ്രസംഗിക്കുന്നത് സൗഹാര്‍ദം വളരാനല്ല, സമാധാനം തകരാനാണ് വഴിവെക്കുക. വി.എച്ച്.പി ഒറ്റക്കല്ല. ബി.ജെ.പി, ബജ്റംഗ്ദള്‍, ഹിന്ദു ജാഗരണ വേദി എല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കും. നിലവില്‍ ജില്ലയില്‍ ഹിന്ദു-മുസ്ലിം പ്രശ്നങ്ങളേയുള്ളൂ. കമ്യൂണിസ്റ്റ്-ആര്‍.എസ്.എസ്, കമ്യൂണിസ്റ്റ്-ബി.ജെ.പി, കമ്യൂണിസ്റ്റ്-ഹിന്ദുത്വ തലങ്ങളിലേക്ക് പടരാനാണ് പിണറായിയുടെ പരിപാടി ഇടയാക്കുകയെന്ന് വി.എച്ച്.പി ചുണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top