Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

ഹിറ്റ്‌ലറുടെ ഫോണിന് ലേലത്തില്‍ ലഭിച്ചത് 1.62 കോടി

February 20, 2017

hitler-phone.jpg.image.470.246വാഷിംഗ്ടണ്‍: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഫോണ്‍ ലേലത്തിന് വെച്ചപ്പോള്‍ ലഭിച്ചത് 2,43,000 യു.എസ് ഡോളര്‍ (1.62 കോടിയിലേറെ രൂപ). രണ്ടാം ലോക യുദ്ധം നടക്കുന്ന സമയം ഹിറ്റ്‌ലര്‍ പല ഉത്തരവുകളും നല്‍കിയത് ഈ ഫോണിലൂടെയായിരുന്നു. ചരിത്രത്തിലെ നിർണായകമായ നിരവധി സന്ദേശങ്ങൾ കൈമാറിയ ഈ ഫോൺ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം പേരെ വധിക്കാൻ ഈ ഫോൺ വഴി ഹിറ്റ്‌ലര്‍ സന്ദേശം നൽകിയെന്നാണ് കണക്കുകൾ പറയുന്നത്.

ഫ്യൂഷേഴ്സ് സീമന്‍സ് റോട്ടറി ടെലിഫോണ്‍ ലേലത്തിനെടുത്തയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാസി തലവന്‍െറ പേരും സ്വസ്തികയും മുദ്രണം ചെയ്ത ചുവന്ന ഫോണ്‍ 1945ല്‍ ബെര്‍ലിനിലെ നിലവറയില്‍നിന്നാണ് കണ്ടെടുത്തത്. ജര്‍മനി കീഴടങ്ങിയതോടെ സോവിയറ്റ് പട്ടാളക്കാര്‍ ഹിറ്റ്‌ലറുടെ ഫോണ്‍ ബ്രിട്ടീഷ് ഓഫിസര്‍ സര്‍ റല്‍ഫ് റെയ്നര്‍ക്ക് സ്മാരകമായി കൈമാറുകയായിരുന്നു.

യുദ്ധം അവസാനിച്ചതോടെ ഫീല്‍ഡ് മാര്‍ഷല്‍ ബെര്‍നാഡ് മൊണ്ട്ഗൊമെറിയുടെ ഉത്തരവുപ്രകാരം ബെര്‍ലിന്‍ സന്ദര്‍ശിച്ച റെയ്നര്‍ ഹിറ്റ്‌ലറുടെ നിലവറയില്‍നിന്ന് ഫോണ്‍ കണ്ടെടുത്തതാണെന്ന് അക്കാലത്തെ ചില രേഖകളില്‍ പറയുന്നു. 1977ല്‍ റെയ്നര്‍ മരണപ്പെട്ടതോടെ മകന്‍ റനള്‍ഫ് റെയ്നര്‍ക്ക് ഫോണ്‍ ലഭിച്ചു.

മെരിലാന്‍ഡിലെ ചെസാപീക്ക് നഗരത്തിലെ അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്‌ഷന്‍സ് ആണ് കഴിഞ്ഞ ദിവസം ഫോണ്‍ ലേലത്തിന് വെച്ചത്. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയില്‍ വിലയിട്ട് ലക്ഷം ഡോളറിനാണ് ലേലം വിളി തുടങ്ങിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top