Flash News

കേരളത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മനേക ഗാന്ധി

February 21, 2017

Maneka-gandhiന്യൂഡല്‍ഹി: കേരളത്തില്‍ മാഫിയകളും ക്രിമിനല്‍ സംഘങ്ങളും സംസ്ഥാനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളതെന്ന് കേന്ദ്രമന്ത്രി മനേക  ഗാന്ധി. സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നു. ക്രിമിനലുകള്‍ക്ക് സര്‍ക്കാറിന്‍െറ ഭാഗമായവര്‍തന്നെ പിന്തുണ നല്‍കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന ഡി.ജി.പിയെ പരിഹസിക്കുകയാണ്. കേരളത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മനേക  ഗാന്ധി പറഞ്ഞു.

നടിക്കെതിരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. പ്രതികളെ പിടികൂടുന്നതില്‍ അലംഭാവം കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്.

കേരളത്തില്‍ അക്രമസംഭവങ്ങള്‍ പെരുകുന്നത് ഇടതു സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top