Flash News

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍െറയും സിനിമകളില്‍പോലും കൊച്ചിയിലെ അധോലോക നായകന്മാരെ മഹത്വവത്കരിക്കുന്നു: ഗണേഷ് കുമാര്‍

February 21, 2017

ganesh kumarകൊല്ലം: പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാതായ മലയാള സിനിമയില്‍ ഗുണ്ട-റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കുന്നതായി നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര്‍. കൊച്ചി കേന്ദ്രീകരിച്ച് അധോലോകം വളരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍െറയും സിനിമകളില്‍പോലും കൊച്ചിയിലെ അധോലോക നായകന്മാരെ മഹത്വവത്കരിക്കുകയാണ്. സിനിമാ ലോകവും അധോലോകവും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലെ സംഘടനകള്‍ പിളരുമ്പോള്‍ ശക്തി തെളിയിക്കാന്‍ ഓരോ വിഭാഗവും ഇത്തരക്കാരെ സമീപിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പൊലീസ് സാക്ഷ്യപത്രം ഉള്ളവരെ മാത്രമേ സംഘടനകളില്‍ പ്രവേശിപ്പിക്കാവൂ. താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് സംശയമുള്ളവര്‍ ഫോണ്‍ വിളിച്ചാല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാം.

സിനിമാ മന്ത്രി ആയിരുന്ന തനിക്ക് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് അറിയാവുന്നതിനെക്കാള്‍ കാര്യങ്ങള്‍ ബോധ്യമുണ്ട്. ഭീകരമായ അനുഭവമാണ് കൊച്ചിയില്‍ യുവനടിക്ക് നേരിടേണ്ടി വന്നത്. അവര്‍ പരാതിപ്പെടാന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. നടിയെ താന്‍ സന്ദര്‍ശിച്ചിരുന്നു. ഭയംമൂലം പരാതിപ്പെടാത്തവരെയും സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. പൊലീസിന്‍െറ ഭാഗത്തുനിന്ന് കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമല്ല- ഉമ്മന്‍ ചാണ്ടി

കൊച്ചി: നടിക്കുനേരെയുണ്ടായ കൈയേറ്റ ശ്രമം കേരളത്തിന് അപമാനകരമായതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒറ്റപ്പെട്ട സംഭവമായി ഈ അക്രമത്തെ കാണാന്‍ സാധിക്കില്ല. കേരളത്തിനുതന്നെ കറുത്ത അധ്യായമാണ്. പ്രതികളെയെല്ലാം നിയമത്തിന് മുന്നിലത്തെിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top