Flash News

പളനിസാമി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് രണ്ടായിരം കോടിയുടെ വരള്‍ച്ച ദുരിതാശ്വാസം പ്രഖ്യാപിച്ചു

February 21, 2017

Zemanta Related Posts Thumbnailചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി 2,247 കോടിയുടെ വരള്‍ച്ച ദുരിതാശ്വാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് പണം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളമില്ലാതെ കൃഷി നശിച്ചതിന്‍െറ വ്യാപ്തി അനുസരിച്ച് ഏക്കറിന് 3000 രൂപ മുതല്‍ 5465 രൂപ വരെ നല്‍കും. അതേസമയം ദീര്‍ഘകാല വിളകള്‍ കൃഷിചെയ്യുന്നവര്‍ക്ക് ഏക്കറിന് 7287 രൂപ നല്‍കും. പൂര്‍ണമായും ജലസേചനത്തെ ആശ്രയിച്ച് കൃഷി ഇറക്കിയവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക. മഴ ഇല്ലാതെ വ്യാപകമായി കൃഷി നശിച്ചതിനത്തെുടര്‍ന്ന് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജില്ലകള്‍ കേന്ദ്രീകരിച്ച് നഷ്ടം കണക്കാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top