Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ തവളകളെ പശ്ചിമഘട്ടത്തില്‍നിന്ന് കണ്ടെത്തി

February 22, 2017

This handout photograph received from S.D.Biju on February 16, 2017, shows a 13.6mm Vijayan’s Night Frog (Nyctibatrachus pulivijayani) in Agasthyamala in the southern Indian state of Kerala Scientists have discovered four new species of miniature night frogs small enough to sit on a fingernail in a remote part of India, according to a report published on February 21, 2017. The researchers, who spent five years exploring the lush Western Ghats mountains, said the tiny amphibians were there in abundance but had likely been overlooked because of their size.  RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO/ S. D. BIJU" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS / AFP PHOTO / S.D. BIJU / S.D. BIJU / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO /  S. D. BIJU" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലുപ്പം കുറഞ്ഞ രാത്തവളകളെ പശ്ചിമഘട്ടത്തില്‍ കണ്ടത്തെി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും ശബരിമല തീര്‍ഥാടന കേന്ദ്രത്തിനും അടുത്തുനിന്നുള്‍പ്പെടെയാണ് ഇവയെ കണ്ടത്തെിയത്. പുതുതായി കണ്ടത്തെിയ ഏഴ് ഇനത്തില്‍ നാലെണ്ണവും 12.2 മില്ലിമീറ്ററിനും 15.4 മില്ലിമീറ്ററിനും ഇടക്ക് മാത്രം വലുപ്പമുള്ളവയാണ്. ചീവീടിന്‍െറ സ്വരവുമായി സാമ്യമുള്ളതാണ് ഇവയുടെ ശബ്ദം.

ഡല്‍ഹി സര്‍വകലാശാല പരിസ്ഥിതി പഠന വകുപ്പിലെ ഡോ. എസ്.ഡി. ബിജുവിന്‍െറ നേതൃത്വത്തിലെ ഗവേഷക സംഘമാണ് കണ്ടത്തെിയത്. നിക്ടിബത്രാച്ചസ് റാഡ്ക്ളിഫൈ, നിക്ടിബത്രാച്ചസ് അതിരപ്പിള്ളിയെന്‍സിസ്, നിക്ടിബത്രാച്ചസ് വെബില, നിക്ടിബത്രാച്ചസ് ശബരിമലൈ, നിക്ടിബത്രാച്ചസ് പുലിവിജയനി, നിക്ടിബത്രാച്ചസ് മണലാരി, നിക്ടിബത്രാച്ചസ് റോബിന്‍മൂറി എന്നിവയെയാണ് കണ്ടത്തെിയത്.

പശ്ചിമഘട്ട വനത്തില്‍ ഗവേഷക സംഘത്തെ സഹായിച്ച കാണി വിഭാഗത്തില്‍പെട്ട പുലിവിജയന്‍ എന്നയാളുടെ പേരാണ് ഒരു തവളക്ക് സമ്മാനിച്ചത്. രാത്രികളില്‍ സജീവമായ ഇവയെ പശ്ചിമഘട്ടത്തില്‍ മാത്രമാണ് കാണാനാകുക.

വനത്തിനുള്ളില്‍ പൊഴിഞ്ഞു കിടക്കുന്ന ഇലകളിലും ചതുപ്പു പ്രദേശങ്ങളിലുംനിന്നാണ് ശാസ്ത്രജ്ഞര്‍ ഇവയെ കണ്ടത്തെിയത്. 12.3 മി. മീറ്റര്‍ മാത്രം വലുപ്പമുള്ള ശബരിമല രാത്തവളയെ തീര്‍ഥാടന കേന്ദ്രത്തിന്‍െറ സമീപത്തുനിന്നാണ് കണ്ടതെന്ന് ബിജു പറഞ്ഞു. അതിരപ്പിള്ളി രാത്തവളയെ വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും കണ്ടത്തെി.

3.6 മി. മീറ്റര്‍ വലുപ്പമുള്ളതും അഗസ്ത്യമലയില്‍നിന്നും കണ്ടത്തെിയതുമായ പുലിവിജയന്‍ തവളയെ തള്ളവിരല്‍ തുമ്പില്‍ ഇരുത്താനാവും. 12.2 മി. മീറ്റര്‍ വലുപ്പമുള്ള റോബിന്‍മൂര്‍ ഇനത്തെ 24 മി.മീറ്റര്‍ വ്യാസമുള്ള അഞ്ചു രൂപ നാണയത്തിന്‍ മേലും ഇരുത്താന്‍ കഴിയും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top