Flash News

ചരിത്രം കുറിച്ച് കശ്മീരി താരം പര്‍വേശ് റസൂല്‍ ഇന്ത്യന്‍ ടീമില്‍

July 5, 2013 , സ്വന്തം ലേഖകന്‍

Parvez-rasoolമുംബൈ: ചരിത്രം കുറിച്ച് കശ്മീരി താരം പര്‍വേശ് റസൂല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. സിംബാബ് വേ പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് റസൂലിന് നറുക്കുവീണത്. കശ്മീരില്‍ നിന്നും ഇതാദ്യമായാണ് ഒരാള്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ടീമിനെ വിരാട് കോഹ്‌ലിയായിരിക്കും നയിക്കുക. ക്യാപ്ടന്‍ ധോണിക്കു പരിക്കേറ്റതിനാലാണ് കോഹ്‌ലിക്കു നറുക്കു വീണത്. ഇപ്പോള്‍ ത്രിരാഷ്ട്ര പരമ്പരയിലും ടീമിനെ നയിക്കുന്നത് കോലിയാണ്.

 

റസൂലിനു പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സീമര്‍ മൊഹിത് ശര്‍മയും ടീമില്‍ ഇടം നേടി. ഒരു ടെസ്റ്റില്‍ കളിച്ച മീഡിയം പേസര്‍ ജയ്‌ദേവ് ഉനദ്കട്, ബാറ്റ്‌സ്മാന്‍മാരായ അജിന്‍ക്യ രഹാന, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കും സെലക്ഷന്‍ ലഭിച്ചു. ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചപ്പോള്‍ മുരളി വിജയ് ഒഴിവാക്കപ്പെട്ടു.

 

ടീം: വിരാട് കോലി (ക്യാപ്റ്റന്‍). ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ചേതേശ്വര്‍ പുജാര, സുരേഷ് റെയ്‌ന, അംബാട്ടി റായ്ഡു, അജിന്‍ക്യ റഹാനെ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, പര്‍വേസ് റസൂല്‍, മുഹമ്മദ് ഷാമി, ആര്‍ വിനയ് കുമാര്‍, ജയ്‌ദേവ് ഉനാദ്കത്, മോഹിത് ശര്‍മ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top