Flash News

നടിയെ തട്ടിക്കൊണ്ടുപോയ കേസ് ഒതുക്കാന്‍ ശ്രമിച്ചാല്‍ സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ചെയ്യുമെന്ന് മഞ്ജു വാര്യര്‍

February 22, 2017

manjuകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാട് എടുത്ത സിനിമാക്കാര്‍ ചുരുക്കമാണ്. ഗൂഢാലോചന തുറന്നു പറഞ്ഞത് മഞ്ജുവാര്യരാണ്. കെബി ഗണേശ് കുമാറും മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ മാക്ടയുടെ വിനയനും ബൈജു കൊട്ടരക്കരയും. ബാക്കിയെല്ലാവരും നിശബ്ദരാണ്. നടിയെ ആക്രമിച്ചത് സിനിമയിലെ മാഫിയ തന്നെയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് കാരണം. വസ്തു തര്‍ക്കും കാശ് ഇടപാടുമാണ് നടിയെ ആക്രമിക്കാന്‍ കാരണമെന്നാണ് സൂചന. പള്‍സര്‍ സുനി വെറുമൊരു ആയുധമായിരുന്നുവെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍സ്റ്റാറും പള്‍സര്‍ സുനിയും ബംഗളുരൂവിലേക്ക് യാത്ര ചെയ്തതും മറ്റും സജീവ ചര്‍ച്ചാ വിഷയമാകുന്നു. അപ്പോള്‍ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്.

എങ്ങനേയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടം ഏതറ്റംവരേയും കൊണ്ടു പോകാനാണ് തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടനെ ചോദ്യം ചെയ്യാതിരിക്കാന്‍ ശ്രമം സജീവമായി നടന്നിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും പറയുന്നത് പോലെ ഒന്നുമില്ലെന്നും നടന്‍ വിശദീകരിക്കുന്നു. ഇത് മുഖവലിയ്‌ക്കെടുത്ത് കേസ് ഒഴിവാക്കിയാല്‍ മഞ്ജു വാര്യര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് സൂചന. പള്‍സര്‍ സുനിയുടെ അറസ്റ്റിന് ശേഷം പൊലീസെടുക്കുന്ന നിലപാടുകളും നിര്‍ണ്ണായകമാകും. സൂപ്പര്‍താരത്തിനെതിരെ മൊഴികൊടുക്കാതിരിക്കാന്‍ പള്‍സര്‍ സുനിയില്‍ സമ്മര്‍ദ്ദമുണ്ട്. ക്വട്ടേഷനായിരുന്നു സംഭവമെന്ന് മറ്റ് പ്രതികള്‍ മൊഴി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്വട്ടേഷന്‍ നല്‍കിയ ആളിനെ കണ്ടെത്തിയേ മതിയാകൂവെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരുടേയും പേരുയര്‍ത്താതെ ക്വട്ടേഷന് പിന്നിലെ ഗൂഢാലോചന വാദം ഉയര്‍ത്തിയാകും നടി പ്രതിഷേധിക്കാനെത്തുക.

C5CSmfTVcAExE6sസിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതില്‍ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതല്‍ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ ഫെയ്‌സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലില്‍ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പര്‍താരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയില്‍ കൊണ്ടു വരാതിരിക്കാന്‍ അമ്മയിലെ മുതിര്‍ന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടന്‍ ഇതിനുള്ള ചരട് വലികള്‍ നടത്തുന്നു. ഇതിനെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. എന്നാല്‍ സിനിമയില്‍ നിന്ന് പുറത്തുപോകുമോ എന്ന ഭയം ഏവര്‍ക്കുമുണ്ട്.

എന്തുവന്നാലും മൊഴി മാറ്റില്ലെന്ന ഉറപ്പ് നടിയില്‍ നിന്നും മഞ്ജുവിന് കിട്ടിയിട്ടുണ്ട്. വര്‍ഷങ്ങളോളമായുള്ള അടുത്ത ബന്ധവും സഹോദര തുല്യമായ താല്‍പ്പര്യവും ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലായ്മ ചെയ്യാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്നാണ് സൂചന. അതിലൊന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരമിരിക്കലാണ്. ഇടത് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള നടന്റെ സൂപ്പര്‍താരത്തിനായുള്ള ഇടപെടലാണ് ഇതിന് കാരണം. കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയില്‍ സംസാരിച്ചവര്‍ക്ക് ആത്മാര്‍ത്ഥയില്ലെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. സ്വത്തിനും കാശിനും വേണ്ടി പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്ക് ഒത്താശ ചെയ്യുന്നതിലെ നീതി നിഷേധമാണ് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നത്. അടുത്ത സുഹൃത്തുക്കളോടും മറ്റും സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹത്തെ കുറിച്ച് മഞ്ജു സൂചന നല്‍കിയെന്നാണ് സൂചന. എന്നാല്‍ പിന്തുണയ്ക്കാന്‍ ആരുമില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ളവരുമായി ഈ സാഹചര്യത്തില്‍ മഞ്ജു നിരന്തര ചര്‍ച്ചയിലാണ്.

C5CwYyNVcAIqEVn

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top