Flash News

“മാധ്യമങ്ങളോട് മിണ്ടരുത്”; ദിലീപിന് രക്ഷാകവചമൊരുക്കി ‘അമ്മ’; മാധ്യമങ്ങളെ ആക്രമിച്ച് നിര്‍മാതാക്കളും സംവിധായകരും

February 22, 2017

C5CSmfTVcAExE6sകൊച്ചി: ‘ആ നടന്‍ ഞാനല്ല’ എന്ന ദിലീപിന്‍െറ പ്രസ്താവനയെതുടര്‍ന്ന് ദിലീപിന്‍െറ രക്ഷക്ക് ‘അമ്മ’യും നിര്‍മാതാക്കളും സംവിധായകരും അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തി. ദിലീപിനെ കുറ്റവാളിയായി മുദ്രകുത്തുന്നു എന്നാരോപിച്ച് മാധ്യമങ്ങളുടെ ചര്‍ച്ച ബഹിഷ്കരിക്കാനും ചലച്ചിത്രപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതുവരെ മാധ്യമപരിലാളനയേറ്റിരുന്ന സംവിധായകന്‍ കമല്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളെ പഴിച്ച് രംഗത്തെത്തി. പൊലീസിന്‍െറ പണി മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല എന്നായിരുന്നു കമലിന്‍െറ പ്രസ്താവന.

‘അമ്മ’യുടെ പേരില്‍ ഇന്നസെന്‍റും മമ്മൂട്ടിയും പുറത്തിറക്കിയ പ്രസ്താവന ഇതാണ്: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയില്‍ അംഗമായ ഒരു പെണ്‍കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം നമ്മുടെ സമൂഹത്തെയപ്പാടെ നടുക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നു. എങ്കിലും കാര്യങ്ങള്‍ക്കു വേണ്ടത്ര വ്യക്തത കൈവരുകയോ, മുഴുവന്‍ പ്രതികളും പിടിയിലാവുകയോ ഉണ്ടായിട്ടില്ല.

മേല്‍വിവരിച്ച ആഘാതത്തില്‍നിന്നു കേരളീയ സമൂഹം മുക്തമാകുന്നതിനു മുന്‍പു തന്നെ, ഞങ്ങളുടെ അംഗമായ മറ്റൊരു അഭിനേതാവിനു നേരെ എത്രയും നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോള്‍ അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന അടിസ്ഥാന രഹിതമായ ജല്‍പനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൂടി ഏറ്റടെുക്കുന്നതു ഖേദകരമായ കാഴ്ചയാണ്. ഒരേ മനസോടെ, പ്രാര്‍ഥനയോടെ ഞങ്ങളും കേരള സമൂഹത്തിനൊപ്പം കാത്തിരിക്കുന്നത് ഞങ്ങളുടെ സഹോദരിക്കു നേരെ നടന്ന അക്രമത്തിനു കാരണക്കാരായവര്‍ നിയമത്തിന്‍്റെ പിടിയില്‍ പെട്ടു എന്നറിയുന്ന വാര്‍ത്തയ്ക്കു വേണ്ടിയാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാവുകയും സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ ഈ നാടിനു മുന്‍പില്‍ തലതാഴ്ത്തേണ്ടിവരും എന്നു ഞങ്ങള്‍ക്കു തീര്‍ച്ചയുണ്ട്.

Dileep with Amma actorsദിലീപിനെ ക്രൂശിക്കുന്നതില്‍ പ്രതിഷേധിച്ച് മാധ്യമചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍മാതാക്കളുടെ കൂട്ടായ്മ ചലച്ചിത്രപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

എന്നാല്‍, പൊലീസ് നല്‍കിയ സൂചനകളാണ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. നടി പൊലീസിനു നല്‍കിയ മൊഴിയില്‍ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്. ഇതില്‍നിന്നാണ് പ്രധാന പ്രതി പള്‍സര്‍ സുനി അല്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേസില്‍ തുമ്പുണ്ടാകുന്നതിനുമുമ്പേ ദിലീപിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടെടുക്കുന്നതില്‍ ചലച്ചിത്രമേഖലയിലെ തന്നെ ചില പ്രമുഖര്‍ക്ക് അതൃപ്തിയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത അന്വേഷണസംഘം നിഷേധിച്ചു. നടനും സംവിധായകനുമായ മറ്റൊരു നടനെ ചോദ്യം ചെയ്തെന്ന വാര്‍ത്തയും നിഷേധിച്ചു. രണ്ടുദിവസം മുമ്പ് ഒരാളെക്കുറിച്ച സംശയം ഫോണില്‍ വിളിച്ചു ചോദിച്ചതാണ് ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്‍െറ വിശദീകരണം.

ദിലീപിനെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: നിര്‍മാതാക്കള്‍

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ക്കെങ്കിലും ഏതെങ്കിലും താരങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

മനഃപൂര്‍വം ഒരാളെ ലക്ഷ്യം വെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വെറുതെ ഒരാളെ തേജോവധം ചെയ്യരുതെന്ന് നിര്‍മാതാവ് സുരേഷ്കുമാര്‍ പറഞ്ഞു. അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും. ഡ്രൈവര്‍മാരെ നിയമിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. നയന്‍താരയുടെ ഡ്രൈവര്‍ക്കെതിരായ ആരോപണം അന്വേഷിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്ത്, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top