Flash News

മാലിന്യം തള്ളുന്നതിനെതിരെ സമരംചെയ്ത് കേസില്‍ കുടുങ്ങി; ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ടും അനുവദിക്കുന്നില്ല; പാലക്കാട് സ്വദേശി ഹൈക്കോടതിയില്‍

February 22, 2017

kerala highcourtകൊച്ചി: മാലിന്യം തള്ളുന്നതിനെതിരെ സമരം ചെയ്ത് കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഹജ്ജിന് പോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ ഹരജി. കേസിന്‍െറ പേരില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം ശൈഖ് ദാവൂദാണ് ഹരജി നല്‍കിയിരിക്കുന്നത്. ലോറിയില്‍ കൊണ്ടുവന്ന് റോഡില്‍ മാലിന്യം തള്ളുന്നതിനെതിരെ 2016 മേയ് മൂന്നിന് ഹരജിക്കാരന്‍െറ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു.

കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ച് സമരം നടത്തിയതിന്‍െറ പേരില്‍ പൊതുവഴി തടയല്‍, പൊലീസിന്‍െറ നിര്‍ദേശം ധിക്കരിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പുതുനഗരം പൊലീസ് കേസെടുത്തു. ഇതിനിടെയാണ് ഹരജിക്കാരന്‍ 2017ല്‍ ഹജ്ജിന് പോകാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍, പുതുനഗരം പൊലീസില്‍ കേസുള്ളതിനാല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ അനുമതി നല്‍കിയില്ല.

ഇതുമൂലം തനിക്ക് ഹജ്ജിന് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹരജിയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കുവേണ്ടി സമരം നടത്തിയതിന്‍െറ പേരില്‍ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നും പാസ്പോര്‍ട്ട് അനുവദിക്കണമെന്നുമാണ് ഹരജിക്കാരന്‍െറ ആവശ്യം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top