Flash News

ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവറും യുവതിയും മരിച്ചു

February 22, 2017

lorry accidentതൊടുപുഴ: നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവറും ഉറങ്ങിക്കിടന്ന യുവതിയും മരിച്ചു. വണ്ണപ്പുറത്തിനു സമീപം മുണ്ടന്‍മുടി നാല്‍പതേക്കറിലാണ് അപകടം. പുളിക്കമറ്റത്തില്‍ മധുവിന്‍െറ ഭാര്യ അന്‍സിലി (25), ലോറി ഡ്രൈവര്‍ ഏലപ്പാറ ഹെലിബെറിയ വിജയഭവനില്‍ മുരുകന്‍െറ മകന്‍ എം. മനോജ് (32) എന്നിവരാണ് മരിച്ചത്. അന്‍സിലിയുടെ മകള്‍ ജ്യോത്സ്ന (മൂന്ന്), ലോറിയുടെ മറ്റൊരു ഡ്രൈവര്‍ ചീന്തലാര്‍ അമ്പലപ്പാറ മുല്ലൂര്‍ സിജോ (25) എന്നിവര്‍ക്ക് പരിക്കേറ്റു.

lorry accident death ansill

അന്‍സിലി

പാലക്കാട്ടുനിന്ന് കട്ടപ്പനക്ക് 20 ടണ്ണോളം കമ്പിയുമായി പോയ ലോറിയാണ് മറിഞ്ഞത്. വളവുകളുള്ള റോഡില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ പുരയിടത്തിലൂടെ കയ്യാലകള്‍ തകര്‍ത്ത് 70 മീറ്ററോളം താഴെയുള്ള കോണ്‍ക്രീറ്റ് വീട്ടിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അടുക്കളയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങിക്കിടന്ന അന്‍സിലിയുടെ ശരീരത്തേക്കാണ് വാഹനത്തിന്‍െറ എന്‍ജിന്‍ അടക്കം മുന്‍ഭാഗം പതിച്ചത്. മകള്‍ ജ്യോത്സ്ന ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണു. അന്‍സിലി തല്‍ക്ഷണം മരിച്ചു.

lorry accident death manoj

മനോജ്

മൂത്തമകന്‍ ജിമോയ്സും (അഞ്ച്) അന്‍സിലിയുടെ ഭര്‍ത്താവ് മധുവും മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ശബ്ദം കേട്ട് ഓടിയത്തെിയ മധു, വീണുകിടന്ന കുഞ്ഞിനെ ഉടന്‍ എടുത്തുമാറ്റുകയായിരുന്നു. ഡ്രൈവര്‍മാര്‍ ഇരുവരും മണിക്കൂറോളം ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്നു. കാല്‍ ഉള്ളില്‍ കുടുങ്ങിയ സിജോയെയും മനോജിനെയും ഏറെനേരത്തെ പ്രയത്നത്തിനുശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മനോജ് മരിച്ചു. ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് തറ മാന്തി മണ്ണുനീക്കിയാണ് അന്‍സിലിയുടെ മൃതദേഹം പുറത്തെടുത്തത്. മൂന്നു മാസം മുമ്പായിരുന്നു മനോജിന്‍െറ വിവാഹം. ഭാര്യ: ബ്യൂള. മാതാവ്: രാസാത്തി. സഹോദരങ്ങള്‍: രതീഷ്, ഉമേഷ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top