Flash News

നടിയെ ആക്രമിച്ച കേസില്‍ മമ്മൂട്ടി ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്ന് ലിബര്‍ട്ടി ബഷീര്‍

February 23, 2017

libertyതിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. ഇതിനായി എന്നെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ നിന്നുകൊടുത്തില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

ഇത്തരം വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീറിന്റെ ശബ്ദമുള്ള വാട്‌സ് ആപ് സന്ദേശം ചില മാദ്ധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. ലിബര്‍ട്ടി ബഷീറുമായുള്ള സംഭാഷണമാണ് ആരോ പ്രചരിപ്പിക്കുന്നത്. ഏതായാലും സമൂഹമാദ്ധ്യമങ്ങള്‍ ഈ ഓഡിയോയും ചര്‍ച്ചയാക്കുകയാണ്. മയക്കുമരുന്നും ക്രിമിനല്‍വല്‍ക്കരണവും രാഷ്ട്രീയ ഇടപെടലുമെല്ലാം സിനിമയില്‍ ഉണ്ടെന്ന തുറന്ന് പറച്ചിലും ഇതിലുണ്ട്. എന്തുകൊണ്ട് നടി ആക്രമിക്കപ്പെട്ടവെന്ന തന്റെ നിരീക്ഷണങ്ങളും ഇതിലൂടെ പുറത്തുവരുന്നു. മമ്മൂട്ടിയും ദിലീപും ബിജു മേനോനുമെല്ലാം ചര്‍ച്ചാ വിഷയമാകുന്നു. സിനിമാതാരങ്ങളെ ഒതുക്കാനുള്ള നീക്കമെല്ലാം തുറന്നു പറച്ചിലായി എത്തുന്നു. മഞ്ജുവാര്യരുടെ കാര്യത്തില്‍ നടന്നതും വ്യക്തമാക്കുന്നു. ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കുന്നത് ഇങ്ങനെ മഞ്ജുവാര്യര്‍ക്കെതിരെ ഉള്ള നീക്കം അവരുടെ നല്ല മനസും വിശാല ഹൃദയവും കൊണ്ടു നടന്നില്ല. എന്നിട്ടും ഒരുപാട് ബ്‌ളോക്ക് ചെയ്യേണ്ട ഗതികേട് തനിക്ക് വന്നു. ലെഫ്ട് ആന്‍ഡ് റൈറ്റിന്റെ സംവിധായകന്‍ അരുണിന്റെ പടത്തില്‍ നിന്നും സമ്മര്‍ദ്ദം വന്നപ്പോള്‍ താന്‍ ഇടപെട്ടാണ് ഒഴിവാക്കിയത്.

ഗുണ്ടകള്‍ അപമാനിച്ച യുവനടിയെ രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്നു. ഡബ്ബ് ചെയ്യാന്‍ പോയപ്പോഴാണ് ആ കുട്ടിയെ തടഞ്ഞത്. സിനിമയിലേക്ക് തിരികെ വരുത്തില്ല എന്ന വാശി അവര്‍ക്ക് ഉണ്ട്. മുഖ്യമന്ത്രി മുഖം നോക്കാതെ നടപടി എടുത്താല്‍ ഗൂഢാലോചന തെളിയും. അല്ലെങ്കില്‍ പള്‍സര്‍ സുനിയില്‍ കേസ് അവസാനിക്കും. മമ്മൂട്ടി പിണറായിയുടെ സ്വന്തം ആളാണ്. മമ്മൂട്ടിയോട് പിണറായിക്ക് ആരാധനയാണ്. അതിനാല്‍ അദ്ദേഹം സ്വാധീനം ചെലുത്തി കഴിഞ്ഞാല്‍ ഒന്നും ഉണ്ടാവില്ല. അതിന്റെ ബലിയാടാണ് ഞാന്‍. എന്റെ കാര്യത്തിലും മമ്മൂട്ടിയാ കളിച്ചത്. ഇപ്പോള്‍ 164 സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ കിടക്കുന്നതിനാല്‍ കേസില്‍ പൊലീസിന് അധികം കളിക്കാന്‍ പറ്റില്ല. എന്നാല്‍ മോഹന്‍ലാല്‍ ഈ കേസില്‍ അന്യായമായി ഇടപെടില്ലന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top