Flash News

നീതിന്യായ സംവിധാനത്തിന്‍െറ ജോലി വിജിലന്‍സ് ഏറ്റെടുക്കരുതെന്ന് ഹൈകോടതി

February 23, 2017

kerala-high-court-675x448കൊച്ചി: ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാര്‍ സര്‍വിസിലെ നിയമനം, പ്രൊമോഷന്‍, അച്ചടക്ക നടപടി തുടങ്ങിയവയുടെ നിയമസാധുത പരിശോധിക്കാന്‍ ഭരണഘടനാപരവും നീതിന്യായപരവുമായ സംവിധാനമുള്ളതായി ഹൈകോടതി. ഒരു സാഹചര്യത്തിലും വിജിലന്‍സ് പോലെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഈ അധികാരം ഏറ്റെടുക്കാന്‍ കഴിയില്ല. ഈ ജോലികള്‍ വിജിലന്‍സ് ഏറ്റെടുത്താല്‍ ജനാധിപത്യത്തിന്‍െറയും നിയമവാഴ്ചയുടെയും സംരക്ഷണത്തിനായി കോടതിക്ക് ഇടപെടേണ്ടിവരും.

മുന്‍ മന്ത്രി ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ രണ്ടാം പ്രതി സുധീര്‍ നമ്പ്യാര്‍ക്കെതിരായ അന്വേഷണനടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്താണ് കോടതിയുടെ നിരീക്ഷണം. നിയമനം രണ്ടാഴ്ചക്കുള്ളില്‍തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം എന്തുകുറ്റമാണ് ഈ കേസില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്.

ഇത്തരം നിയമനങ്ങളില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിലാണ് വിജിലന്‍സ് അന്വേഷിക്കേണ്ടത്. ഈ സാഹചര്യത്തില്‍ നിയമന ഉത്തരവിന്‍െറ സാധുതയും ഒൗചിത്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ടോ, മന്ത്രിയുടെ അധികാരം ഉപയോഗിച്ചാണോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്താണോ നിയമനം നടത്തിയത്, നിയമന ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമനംകൊണ്ട് ആര്‍ക്കെങ്കിലും സാമ്പത്തികമടക്കം നേട്ടമോ ലാഭമോ ഉണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top