Flash News

പള്‍സര്‍ സുനിയും സംഘവും ആക്രമിച്ച നടി മാധ്യമങ്ങളെ കാണും

February 25, 2017

BHAVANAകൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10.30 നാണ് മാധ്യമങ്ങളെ കാണുക. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തി. വിവാദ സംഭവങ്ങൾക്കുശേഷം ആദ്യമായി നടി ഇന്നു മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 10.30ന് നടി മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലിൽ ഉച്ചയ്ക്ക് 12നാണ് തിരിച്ചറിയിൽ പരേഡ്. പ്രതികളായ പൾസർ സുനി, വിജീഷ്, മണികണ്ഠൻ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് നടക്കുക.

അതേസമയം കൂടുതൽ ചോദ്യം ചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും. പ്രതികൾ അറസ്റ്റിലായി 24 മണിക്കൂർ കഴിയുംമുൻപ്, ഇന്നലെ ഉച്ചയ്ക്കു 2.30നു സുനിൽകുമാറിനെയും കൂട്ടുപ്രതി തലശേരി സ്വദേശി വിജീഷിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയിൽ നേരിട്ടു ഹാജരാക്കി റിമാൻഡ് ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയ ശേഷമാണു മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top