Flash News

തന്നെ ആക്രമിച്ചവരെ നടി തിരിച്ചറിഞ്ഞു; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

February 25, 2017

actress-suni-830x412ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ് ജയിലില്‍ നടന്നു. പരേഡില്‍ തന്നെ ആക്രമിച്ച നാലു പ്രതികളെയും നടി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. നടി പ്രതികളെ തിരിച്ചറിഞ്ഞത് കേസില്‍ നിര്‍ണായകമാകും.

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണിത്.

ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തിയ ശേഷമായിരുന്നു പരേഡ്.

തിരിച്ചറിയല്‍ പരേഡ് സംബന്ധിച്ച റിപ്പോര്‍ട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

തിരിച്ചറിയല്‍ പരേഡിനായി പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ്ജയിലില്‍ എത്തിയത്. 3.20നാണ് നടി ഇവിടെ എത്തിയത്. മൂന്നരയോടെയാണ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി 4.50ഓടെ നടി ജയിലിന് പുറത്തുവന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top