Flash News

നടിയെ ആക്രമിച്ച സംഭവം; മാധ്യമങ്ങളോട് നടന്‍ പൃഥ്വിരാജിന് പറയാനുള്ളത്…….

February 25, 2017

143 Prithviraj 02അക്രമത്തിനിരയായ തന്റെ സുഹൃത്തായ നടി ഇന്ന് ആദ്യമായി ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ കടന്നാക്രമണമുണ്ടാകരുതെന്ന് പൃഥ്വിരാജിന്റെ അഭ്യര്‍ഥന. അത് ചെയ്യാന്‍ മാത്രമുള്ള നന്മ കേരളത്തിലെ മാധ്യമസുഹൃത്തുക്കള്‍ക്ക് ഉണ്ടെന്നാണ് തന്റെ വിശ്വാസമെന്നും പൃഥ്വി പറഞ്ഞു. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ‘ആദ’ത്തിന്റെ ചിത്രീകരണം ആരംഭിക്കുന്ന ദിവസം ഫോര്‍ട്ട്‌കൊച്ചിയിലെ ലൊക്കേഷനില്‍ നിന്നാണ് വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് പൃഥ്വി ഇങ്ങനെ അഭ്യര്‍ഥിച്ചത്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

‘ഈ സിനിമയുടെ ആദ്യദിവസത്തെ ഷൂട്ടിംഗാണ് ഇന്നെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. ഇവിടെ കൂടിയിരിക്കുന്ന മാധ്യമസുഹൃത്തുക്കളോട് എനിക്കൊരു വലിയ അപേക്ഷയുണ്ട്. ആ കുട്ടിക്ക് ഇന്ന് നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. അതിന് നിയമപരമായും അല്ലാതെയുമുള്ള തടസ്സങ്ങളുണ്ട്. അവരുടെ ഒരു സ്റ്റേറ്റ്‌മെന്റോ വിഷ്വലോ നിങ്ങള്‍ ഇന്ന് പ്രതീക്ഷിക്കേണ്ട. അവര്‍ ഇന്ന് ആദ്യമായി ഷൂട്ടിംഗിന് എത്തുന്ന ദിവസമാണ്. എനിക്കുവേണ്ടി, സഹപ്രവര്‍ത്തകയായ എന്റെ സുഹൃത്തിനുവേണ്ടി, ഈ സിനിമയ്ക്ക് വേണ്ടി, നന്മയ്ക്കുവേണ്ടി എന്റെ ഭാഗത്തുനിന്ന് അപേക്ഷിക്കുകയാണ്. ദയവുചെയ്ത് മീഡിയയുടെ ഒരു കടന്നാക്രമണം ആ കുട്ടി ലൊക്കേഷനിലെത്തുമ്പോള്‍ ഉണ്ടാവരുത്. അത് ചെയ്യാന്‍ മാത്രമുള്ള നന്മ കേരളത്തിലെ മാധ്യമസുഹൃത്തുക്കള്‍ക്കുണ്ട് എന്ന വിശ്വാസത്തിലാണ് ഈ പറയുന്നത്. പിന്നീട്, എന്ന് ആ കുട്ടിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് തോന്നുന്നുവോ അന്നവര്‍ സംസാരിക്കുമായിരിക്കും. അതിനെക്കുറിച്ച് പറയാനോ പറയാതിരിക്കാനോ ഞാന്‍ ആളല്ല. പക്ഷേ ഇന്ന് ആ കുട്ടി ലൊക്കേഷനിലെത്തുമ്പോള്‍ ഇതുപോലെ ഒരു നാല്‍പത് ക്യാമറകള്‍ ചുറ്റുംനിന്ന് ഒരു അന്തരീക്ഷം ഉണ്ടാക്കരുതെന്ന് അപേക്ഷിക്കുന്നു..’

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ അവര്‍ക്ക് വിമുഖത ഉണ്ടായിരുന്നെന്നും എന്നാല്‍ ധൈര്യസമേതം സിനിമ ചെയ്താല്‍ എത്രയോ ലക്ഷം പേര്‍ക്ക് അതൊരു പ്രേരണയാകുമെന്നുമുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് അവര്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ജിനു എബ്രഹാം നേരത്തേ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top