Flash News

വൈറ്റ് ഹൗസ് മാധ്യമ റിപ്പോര്‍ട്ടര്‍മാരുടെ സംഘടന നല്‍കുന്ന അത്താഴവിരുന്നില്‍ ഡൊണാള്‍ഡ് ട്രം‌പ് പങ്കെടുക്കില്ല

February 26, 2017

trump1വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരുടെ അസോസിയേഷന്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ല. എപ്രില്‍ 29നാണ് അത്താഴ വിരുന്ന് നടക്കുന്നത്.

വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും, പത്രപ്രവര്‍ത്തകരും, അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമാണ് സാധാരണയായി വിരുന്നില്‍ പങ്കെടുക്കുക. ഇതില്‍ പങ്കെടുക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.വിവിധ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

സി.എന്‍.എന്‍, ന്യുയോര്‍ക്ക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ബസ ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന വിശദീകരിക്കാതെയായിരുന്നു വിലക്ക്.

1488066111269

Former President Barack Obama at the White House Correspondents Dinner in 2016 (AP)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top