Flash News

വര്‍ഗീസ് നൈനാന്‍ (അനു – 44) ന്യൂയോര്‍ക്കില്‍ നിര്യാതനായി

February 26, 2017

Untitledന്യൂയോര്‍ക്ക്: തിരുവല്ല ചെറ്റിച്ചേരില്‍ സി.ജി. നൈനാന്റേയും ശ്രീമതി മറിയാമ്മ നൈനാന്റേയും ഏക പുത്രന്‍ വര്‍ഗീസ് നൈനാന്‍ (അനു – 44) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ഫെബ്രുവരി 23-ാം തിയ്യതി വ്യാഴാഴ്ച നിര്യാതനായി. സംസ്ക്കാരം ഫെബ്രുവരി 27-ാം തിയ്യതി തിങ്കളാഴ്ച നടക്കും. സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് പരേതന്‍.

തുമ്പമണ്‍ നോര്‍ത്ത് പാറയില്‍ കുടുംബാംഗം ലിന്‍ഡ വര്‍ഗീസ് (ആര്‍.എന്‍., സീ വ്യു ഹോസ്പിറ്റല്‍) ആണു ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജലി, ആല്‍‌വിന്‍, ആരണ്‍ എന്നിവര്‍ മക്കളാണ്. ആന്‍സി നൈനാന്‍ ഏക സഹോദരിയാണ്.

തമിഴ്നാട്ടിലെ നാഗര്‍കോവില്‍ എസ്.എ. രാജാ എഞ്ചിനിയറിംഗ് കോളജില്‍ നിന്നു ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ ശേഷം 1998-ല്‍ ന്യു യോര്‍ക്കില്‍ എത്തിയ വര്‍ഗീസ് നൈനാന്‍ സ്റ്റാറ്റന്‍ ഐലന്റില്‍ സ്ഥിരതാമസമായിരുന്നു. ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അഥോറിറ്റിയില്‍ (എംടി.എ) റോഡ് കാര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പ്രതിഫലേച്ഛയില്ലാതെ സാമൂഹ്യസേവനം നടത്തിയിരുന്ന വ്യക്തിത്വവും കൂടിയായിരുന്നു.

പൊതു ദര്‍ശനം: ഫെബ്രുവരി 26-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍.

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്റ്ന്‍). തുടര്‍ന്ന് ഫെയര്‍‌വ്യൂ സെമിത്തേരിയില്‍ സംസ്‌കാരം.

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. അലക്സ് കെ. ജോയി ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

Viewing:
Sunday, February 26, 2017 – 5 PM to 9 PM., St. George Malankara Orthodox Church, 28 Sunset Ave., Staten Island, NY 10314.

Funeral Service:
Monday, February 27, 2017 – 9 AM., St. George Malankara Orthodox Church, 28 Sunset Ave., Staten Island, NY 10314.

Interment:
Fairview Cemetery, 1852 Victory Blvd., Staten Island, NY 10314.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top