Flash News

89-ാമത് ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍; മികച്ച വിഷ്വല്‍ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം ജംഗിള്‍ ബുക്കിന്

February 26, 2017

oscar-new (1)ലോസാഞ്ചലസ്:   89-ാമത്  ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ പുരോഗമിക്കുന്നു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം സൂട്ടോപ്പിയ നേടി. വിഷ്വല്‍ എഫക്റ്റ്സിനുള്ള പുരസ്കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിള്‍ ബുക്ക് നേടി. 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്കാരദാനച്ചടങ്ങിനെത്തിയില്ല. നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ചിത്രത്തെ പ്രതിനിധീകരിച്ചെത്തിയത്.

മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ച പുരസ്കാരങ്ങള്‍:

 • മികച്ച സഹനടന്‍: മഹര്‍ഷല അലി (ചിത്രം: മൂണ്‍ലൈറ്റ്)
 • മികച്ച സഹനടി: വയോലാ ഡേവിസ് (ചിത്രം: ഫെന്‍സസ്)
 • പ്രൊഡക്ഷന്‍ ഡിസൈന്‍ (കലാസംവിധാനം)- ലാ ലാ ലാന്‍ഡ്
 • മികച്ച അനിമേഷന്‍ ഫീച്ചര്‍ഫിലിം- സൂട്ടോപ്പിയ
 • മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം- പൈപ്പര്‍
 • മികച്ച വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്
 • മികച്ച വിദേശ ചിത്രം: സെയില്‍സ്മാന്‍
 • മികച്ച ശബ്ദസംയോജനം: സിൽവൈൻ ബെൽമെയർ, ചിത്രം: അറൈവൽ
 • മികച്ച ശബ്ദമിശ്രണം: കെവിൻ കൊണെൽ, ആൻഡി റൈറ്റ്, റോബർട്ട് മക്കെൻസീ, പീറ്റർ ഗ്രേസ്. ചിത്രം: ഹാക്ക്സോ റിഡ്ജ്.
 • മികച്ച മേക്കപ്പ് ആന്റ് ഹെയര്‍സ്റ്റൈലിങ്: അലെസാന്ദ്രെ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍.
 • വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ഥെം.

ആലിസ് ഇന്‍ വണ്ടര്‍ലാന്റ്(2011), മെമ്മോയ്‌സ് ഓഫ് എ ഗെയ്ഷ(2006), ഷിക്കാഗോ(2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്‌വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ.മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം:എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

സൗണ്ട് എഡിറ്റിംഗ്: സിവിലിയന്‍ ബെല്ലേമേര്‍ (അറൈവല്‍)

സൗണ്ട് മിക്‌സിംഗ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)

മികച്ച ചിത്രം നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് ഓസ്‌കര്‍ പുരസ്‌കാരം. 14 നോമിനേഷന്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ആകര്‍ഷണ ചിത്രം.ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ രണ്ടാമത്തെ ഓസ്‌കര്‍ നിശയാണിത്.

ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാരച്ചടങ്ങിനെത്തിയില്ല. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തിയത്. ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തും.

ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍. നവമാധ്യമങ്ങളിലൂടെ തത്സമയം ഓസ്‌കര്‍ കാണാനും അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്.

1-5 2-7 3-5 89th-academy-awards-oscars-red-carpet-arrivals_6b57e9ca-fc80-11e6-a911-040ed5611796 89th-academy-awards-oscars-red-carpet-arrivals_61b52036-fc8a-11e6-8901-3594dadd8a9a 89th-academy-awards-oscars-red-carpet-arrivals_6765b218-fc88-11e6-8901-3594dadd8a9a 89th-academy-awards-oscars-red-carpet-arrivals_a4975218-fc88-11e6-8901-3594dadd8a9a 89th-academy-awards-oscars-red-carpet-arrivals_f3e95bc8-fc7d-11e6-a911-040ed5611796 C5oeMv4WcAMVURW california-academy-actress-felicity-hollywood-carpet-arrivals_af7d5a2a-fc7d-11e6-a911-040ed5611796 dev-patel-anita-patel_975479ac-fc81-11e6-a911-040ed5611796 maharshala OSCAR2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top