Flash News

ഗുണ്ടാവേട്ട ശക്തമാക്കുന്നു; 1006 പേര്‍ അറസ്റ്റില്‍

February 27, 2017

Malayalam-daily-news-thump-1-2-3-1-1-1-1-3തിരുവനന്തപുരം: ഗുണ്ട വിരുദ്ധ സ്ക്വാഡ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 1006 പേരെ അറസ്റ്റ് ചെയ്തു. ഏഴുപേര്‍ക്കെതിരെ കാപ്പ ചുമത്തി. മൊത്തം 58 പേരെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈമാസം 21ന് 2010 ഗുണ്ടകളെ പിടികൂടണമെന്നാവശ്യപ്പെട്ട് അവരുടെ പട്ടിക സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം റേഞ്ച് ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും കലക്ടര്‍മാര്‍ക്കും കൈമാറിയിരുന്നു. ഇതില്‍നിന്നാണ് ഒരാഴ്ചകൊണ്ട് 1006 പേരെ അറസ്റ്റ് ചെയ്തത്. ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള ആലപ്പുഴയില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് -336, തൊട്ടടുത്ത് തൃശൂര്‍ റൂറലും -268, എറണാകുളം റൂറലില്‍നിന്ന് 362 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി തോക്ക് സൂക്ഷിച്ച ഒരാളും ഗുണ്ടവേട്ടക്കിടെ പിടിയിലായി. മറ്റ് ജില്ലകളില്‍നിന്ന് 50ല്‍താഴെ വീതം പേരാണ് അറസ്റ്റിലായിട്ടുള്ളത്.

കൊലപാതകം-കൊലപാതക ശ്രമം-ഭവനഭേദനം. കഞ്ചാവ്-വ്യാജമദ്യം-മയക്കുമരുന്ന് ഇടപാടുകാര്‍-ബ്ളാക്മെയിലിങ്-ബലാല്‍സംഗം-സ്ത്രീപീഡനം-ബ്ളേഡുകാര്‍ എന്നിങ്ങനെയുള്ളവരാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ളവര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top