Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

‘തുറിച്ചു നോട്ടത്തിന്റെ’ സദാചാരത്തെക്കുറിച്ച് ബോളിവുഡ് നടി ദിഷാ പട്ടാനി; ഉപദേശികള്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നും താരം

February 28, 2017

Disha-Patani-Filmfare-Awards-2017-dressമുംബൈ: സദാചാര ഗുണ്ടായിസത്തിന് കേരളമെന്നോ മറ്റ് സംസ്ഥാനമെന്നോ വ്യത്യാസമില്ല. ഇക്കൂട്ടര്‍ എല്ലായിടത്തുമുണ്ട് താനും. അത്തരക്കാരുടെ എണ്ണം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നത് സൈബര്‍ ലോകത്താണ്. എന്തായാലും ഇത്തരത്തില്‍ സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കയാണ് യുവനടി. ബോളിവുഡ് യുവനടിയായ ദിഷാ പട്ടാനിയാണ് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തിന് ഇരയായത്. എന്നാല്‍, ചുട്ട മറുപടി കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാനും സാധിച്ചു.

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ നടി ധരിച്ചെത്തിയ വസ്ത്രത്തിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയുടെ സദാചാര ബോധമുയര്‍ന്നത്. ‘ അളവില്‍ ‘ കൂടുതല്‍ ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്നു എന്ന് പറഞ്ഞ് നടിയെ സോഷ്യല്‍ മീഡിയ ആക്രമിക്കുകയായിരുന്നു. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തമായാണ് ദിഷ മറുപടി നല്‍കിയിരിക്കുന്നത്. അതും വിമര്‍ശനങ്ങള്‍ക്ക് കാരണമായ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ നടി രംഗത്തു വന്നിരിക്കുന്നത്.

ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ലെന്നായിരുന്നു നടിക്കെതിരായ വിമര്‍ശനം. എന്നാല്‍ നിങ്ങളൊന്നും കരുതുന്ന തരത്തിലുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയല്ല താനെന്നായിരുന്നു ദിഷയുടെ മറുപടി. തനിക്ക് ലഭിച്ച ‘ഉപദേശങ്ങളും’ ദിഷ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. ഇത്തരം ഉപദേശികള്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നും താരം പറയുന്നു. സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് സദാചാരം പറയുന്ന ഇവരുടെ തുറിച്ചു നോട്ടത്തിന്റെ സദാചാരത്തെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ദിഷ ചോദിക്കുന്നു.

Untitled

disha-mos_022417104731

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top