Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ബസിടിച്ച് മരിച്ച യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട് ബസ് ലേലം ചെയ്തു

February 28, 2017

Malayalam-daily-news-thump-1-2-3-1-1-1-1-2-1-1-1പത്തനംതിട്ട: ബസിടിച്ച് മരിച്ച യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത തമിഴ്നാട് ബസ് ലേലം ചെയ്തു. കൊട്ടാരക്കര-പുനലൂര്‍-തെങ്കാശി റൂട്ടില്‍ സര്‍വിസ് നടത്തിവന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ടി.എന്‍ 72, എന്‍-1962ാം നമ്പര്‍ ബസാണ് ലേലംചെയ്തത്. റാന്നി സ്വദേശി 12,00,500 രൂപക്ക് ബസ് ലേലത്തിലെടുത്തു. തമിഴ്നാട് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ആരും ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല.

തമിഴ്നാട് ബസിടിച്ച് മരിച്ച റാന്നി സ്വദേശിയായ യുവാവിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാഞ്ഞതിനെ തുടര്‍ന്ന് എം.എ.സി.ടി കോടതി ഉത്തരവിനെ തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 23നായിരുന്നു ബസ് കൊട്ടാരക്കരയില്‍നിന്ന് പൊലീസ് സഹായത്തോടെ ജപ്തിചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുവന്നത്. ബസ് പത്തനംതിട്ട കോടതി വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുമളിക്ക് സമീപം കമ്പം റോഡില്‍ 2001 ഫെബ്രുവരി ഏഴിന് രാത്രി 9.30നായിരുന്നു അപകടം. റാന്നി പഴവങ്ങാടി കരിങ്കുളം തുണ്ടിയില്‍ വീട്ടില്‍ ജയ്സണ്‍ ചാക്കോ (20) ആയിരുന്നു ബസിടിച്ച് മരിച്ചത്. പിതാവും മാതാവും ബന്ധുക്കളും ചേര്‍ന്ന് നഷ്ടപരിഹാരത്തിനായി കോടതിയില്‍ കേസ് ഫയല്‍ചെയ്തു.

5,18,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2009 ആഗസ്റ്റ് 20ന് കോടതി വിധിച്ചു. തുകക്ക് ഏഴു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാന്‍ വിധിച്ചിരുന്നു. എന്നാല്‍, തുക കെട്ടിവെക്കാതെ തമിഴ്നാട് കോര്‍പറേഷന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ടപരിഹാരതുക നല്‍കാന്‍ 2012 നവംബറില്‍ ഹൈകോടതിവിധി ഉണ്ടായിട്ടും തുക നല്‍കാന്‍ തയാറായില്ല. പലിശ ഉള്‍പ്പെടെ മൊത്തം 10,65,546 രൂപയാണ് കുടുംബത്തിന് നല്‍കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top