Flash News

വൈറ്റ് ഹൗസിലെ രഹസ്യങ്ങളെല്ലാം ചോര്‍ത്തുന്നത് ഒബാമയും കൂട്ടരുമാണെന്ന് ഡൊണാള്‍ഡ് ട്രം‌പ്

February 28, 2017

trump obamaവാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പിന്നില്‍ ഒബാമയാണെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

തനിക്കെതിരായി അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒബാമയുടെ ആളുകളാണെന്നും ട്രംപ് ആരോപിച്ചു. മെക്‌സിക്കോ,ഓസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്ര തലവന്‍മാരുമായുള്ള തന്റെ ഫോണ്‍ സംഭാഷണങ്ങളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ട്രംപ് ഫോക്‌സ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായി നടക്കുന്ന ടൗണ്‍ഹാള്‍ റാലികള്‍ക്ക് ഉത്തരവാദി ഒബാമയാണ്.

ഒബാമയുടെ നടപടി പ്രസിഡന്റ്‌സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയില്‍ ബാധിക്കും. രാഷ്ട്രീയമൊക്കെ തനിക്കും മനസ്സിലാകുമെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റ നിയമങ്ങളടക്കം ട്രംപിന്റെ നടപടികള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പ്രമുഖ മാധ്യമങ്ങളെ വൈറ്റ് ഹൗസില്‍ നിന്ന് ഒഴിവാക്കിയും മറ്റു മാധ്യമങ്ങളെല്ലാം നുണയന്മാരാണെന്ന് പ്രചരിപ്പിച്ചും ട്രംപ് ഏറ്റുമുട്ടലുകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് പുതിയ ആരോപണം. റഷ്യയുമായി ട്രം‌പിനുള്ള ബന്ധം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍ ഒബായാണെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top