Flash News

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ‘താന്‍ കാനഡയിലേക്ക് പോകുകയാണ്, പ്രാര്‍ത്ഥിക്കണം’ എന്ന് ഇടവകക്കാരോട് ഫാ. റോബിന്‍ വടക്കും‌ചേരി

February 28, 2017

father-830x412കണ്ണൂരില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാര്‍ക്ക് മുന്നില്‍ തകര്‍ന്നത്. കര്‍ക്കശക്കാരനായ വികാരിയെ ഇടവകകാര്‍ക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളില്‍ ഫാദറിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഈ കാര്‍ക്കശ്യംകൊണ്ടു തന്നെ പുറത്ത് പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇയാള്‍ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. റോബിന്‍ വടക്കുംചേരി പെണ്‍കുട്ടികളെ നേഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി അയല്‍ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാര്‍ത്ത പുറത്തു വന്നതോടെ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പള്ളി വികാരിയുെടെ തനിനിറം പുറത്തു വന്നപ്പോള്‍ അടക്കാനാകാത്ത രോഷമാണ് കൊട്ടിയൂരില്‍ കണ്ടത്. പെണ്‍കുട്ടി പഠിക്കുന്ന കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാനേജറാണ് ഇയാള്‍.

ഞായറാഴ്ച പള്ളിയിലെ കുര്‍ബാനക്കിടയില്‍ താന്‍ കാനഡയിലേക്ക് പോകുകയാണെന്നും നിങ്ങളെനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞിരുന്നെന്ന് കുര്‍ബാനയില്‍ പങ്കെടുത്ത പേരു വെളിപ്പെടുത്താനിഷ്ടപ്പെടാത്ത ഒരാള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. അപ്പൊഴൊന്നും ഇത്തരമൊരു പ്രശ്‌നത്തിലകപ്പെട്ടാണ് പോകുന്നതെന്ന് കരുതിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

robin2

പികെ ശ്രീമതി എംപി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ എത്തിയപ്പോള്‍

ഫാദര്‍ റോബിന്‍ വടക്കുംചേരി മാനേജരായി പ്രവര്‍ത്തിച്ചു വന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത കൊട്ടിയൂരില്‍ കടുത്ത ജനരോഷത്തിനിടയാക്കിയിട്ടുണ്ട്. ഫാദറിനെ തെളിവെടുപ്പിനു സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊണ്ടുവന്നപ്പോള്‍ നൂറു കണക്കിനാളുകളാണ് പള്ളി മുറ്റത്ത് തടിച്ച് കൂടിയിരുന്നത്. കടുത്ത പൊലീസ് സുരക്ഷയിലാണ് പേരാവൂര്‍ പൊലീസ് റോബിന്‍ വടക്കുംചേരിയെ പള്ളിയിലെത്തിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.സംഭവം നടന്ന കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പികെ ശ്രീമതി എംപിയും എത്തിയിരുന്നു. ഇത്തരം ഒരു സംഭവം സ്‌കൂളില്‍ നടന്നിട്ടും പുറത്തറിയിക്കാതിരുന്ന അധ്യാപകര്‍ക്കു നേരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.എന്നാല്‍ വിഷയം അദ്ധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല എന്ന് കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ് പ്രിന്‍സിപ്പിള്‍ രാജു ജോസഫ് സൗത്ത് ലൈവിനോട് പറഞ്ഞു.

സ്‌കൂളിലെ അധ്യാപകര്‍ക്ക് ഇത്തരമൊരു വിഷയത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഗര്‍ഭിണിയായതിന്റെ ശാരീരിക ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. അപ്പെന്‍ഡിക്‌സിന്റെ ട്രീറ്റ്‌മെന്റിനാണെന്നു പറഞ്ഞ് ഒരാഴ്ചത്തെ ലീവ് മാത്രമാണ് പെണ്‍കുട്ടി എടുത്തത്. സംശയം ജനിപ്പിക്കാന്‍ ഇടയാക്കുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ രാജു ജോസഫ് പറഞ്ഞു.

സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവെച്ചതില്‍ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

robin1

സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് നീണ്ടുനോക്കി

പ്രത്യക്ഷമായി എല്ലാവരും അംഗീകരിച്ചിരുന്ന വ്യക്തിത്വമാണ് ഫാദറിന്റേതെങ്കിലും പരോക്ഷമായി പല ആരോപണങ്ങളും ഉയരുന്നത് കേട്ടിട്ടുണ്ട്. നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഇദ്ദേഹമാണ്. ഫാദറിനെതിരെ പീഡനക്കുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ റിക്രൂട്ട്‌മെന്റുകളെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ക്രിസ്തുരാജ ഹോസപിറ്റലില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി പ്രസവിച്ചിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടന്നതിന് തെളിവാണെന്നും നാട്ടുകാര്‍ പറയുന്നു.

റോബിന്‍ വടക്കുംചേരി മാനേജരായി പ്രവര്‍ത്തിച്ച സ്‌കൂളിനെക്കുറിച്ച് ഇതിനു മുന്‍പും പരാതികളുയര്‍ന്നിരുന്നു. ഇവിടെത്തന്നെ പ്ലസ് ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥി സ്‌കൂളിന് പുറത്ത് നിന്നുള്ളവര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. എന്നാല്‍, വിഷയം സ്‌കൂളധികൃതര്‍ സമൂഹത്തില്‍ നിന്ന് മറച്ചുപിടിക്കാനുളള ശ്രമമാണ് നടത്തിയതെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു.

ഇന്നലെയാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി പൊലീസ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചാലക്കുടിയില്‍ നിന്നുമാണ് ഫാദറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി തൊക്കിലങ്ങാടി ക്രിസ്തു രാജ ഹോസ്പിറ്റലില്‍ വെച്ച് പ്രസവിച്ചിരുന്നു. പൊലീസ് വടക്കുംചേരിക്കെതിരെ ബാലാത്സംഗത്തിനും പോസ്‌കോ നിയമം ചുമത്തിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top