Flash News

സന്ധ്യയായാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായത്തില്‍ കാവിനിറം വ്യാപിക്കുന്നുവെന്ന് വി.എസ്

February 28, 2017

vs-achuthanandan-830x412തിരുവനന്തപുരം: വി.എം. സുധീരന്‍െറയും കുമ്മനം രാജശേഖരന്‍െറയും സ്വരം പലപ്പോഴും ഒന്നുപോലെയാണെന്ന് നിയമസഭയില്‍ വി.എസ്. അച്യുതാനന്ദന്‍. യു.ഡി.എഫ് നേതാക്കളെ കുറ്റം പറഞ്ഞിട്ടാണെങ്കിലും വി.എസിന് സെക്രട്ടേറിയറ്റില്‍ ഒരു മുറികിട്ടുമെങ്കില്‍ സന്തോഷമേയുള്ളൂവെന്ന് കെ.സി. ജോസഫ്.

സ്ത്രീപീഡകരുടെ പട്ടിക തയാറാക്കുമെന്ന പ്രഖ്യാപനത്തെ യു.ഡി.എഫ് എതിര്‍ക്കുന്നത് തങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും സ്ഥാനം പിടിക്കുമെന്ന് ഭയന്നാണെന്ന് വി.എസ് പരിഹസിച്ചു. സന്ധ്യയായാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായത്തില്‍ കാവിനിറം വ്യാപിക്കുന്നു. ഒ. രാജഗോപാല്‍ നിയമസഭയില്‍ എത്തിയതുപോലും ആര്‍.എസ്.എസ്-കോണ്‍ഗ്രസ് ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രിയുടെ വിനീതവിധേയനായി വി.എസ് മാറിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു കെ.സി. ജോസഫിന്‍െറ പ്രതികരണം. നിലപാട് മാറ്റത്തിലൂടെ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന് ഒരു മുറി കിട്ടുമെങ്കില്‍ സന്തോഷമേയുള്ളൂ.

കണ്ണൂര്‍ സമാധാനചര്‍ച്ചയുടെ തലേന്ന് തലസ്ഥാനത്തെ ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ കുമ്മനവുമായി നടത്തിയ ചര്‍ച്ച എന്തായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥരെ മാത്രം മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചപ്പോള്‍ മഹാഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ പിണങ്ങിയതാണ് ഫയലുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top