Flash News

പള്‍സറിന്‍െറ മൊബൈലിനായി കായലില്‍ മുങ്ങിത്തപ്പുന്നു

February 28, 2017

pulsor suni at ambalappuzhaകൊച്ചി: പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണിനായി നാവികസേന എറണാകുളം കായലില്‍ മുങ്ങിത്തപ്പുന്നു. നടിയെ ഉപദ്രവിക്കല്‍ കേസ് ഇനി മുന്നോട്ടുപോകണമെങ്കില്‍ വെള്ളനിറമുള്ള സാംസങ് മൊബൈല്‍ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍, പ്രതികള്‍ പറയുന്നിടത്തെല്ലാം തപ്പല്‍ തുടരുകയാണ്. മൊബൈല്‍ കിട്ടിയില്ലെങ്കില്‍ കേസുതന്നെ ദുര്‍ബലമാകും.

നടിയെ ഉപദ്രവിച്ച മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം നടിയും സുനിയും ഏറ്റുപറഞ്ഞിട്ടുമുണ്ട്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് സുനിയുടെ വാദം. എന്നാല്‍, മറ്റാര്‍ക്കോ വേണ്ടിയാണ് ഇത് പകര്‍ത്തിയതെന്ന് സംശയമുണ്ട്. സുനി ഫോണ്‍ എവിടെയോ ഒളിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടുന്നതിനിടെ സുനി സന്ദര്‍ശിച്ച എറണാകുളം ഗിരിനഗറിലെ സുഹൃത്തിന്‍െറ വാടകവീട്, സാമ്പത്തികസഹായം തേടി ചെന്ന ആലപ്പുഴ കാക്കാഴത്തെ സുഹൃത്തിന്‍െറ വീട്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ വീട് എന്നിവിടങ്ങളിലൊക്കെ റെയ്ഡ് നടത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ്, ടാബ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. എന്നാല്‍, ഇതിലൊന്നിലും നടിയെ ഉപദ്രവിച്ചതിന്‍െറ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല.

മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴിയനുസരിച്ച് പാലാരിവട്ടം ബൈപാസില്‍നിന്ന് തമ്മനത്തേക്കുള്ള റോഡില്‍ സെന്‍റ് ട്രീസാസ് നഗറിലെ അഴുക്കുചാല്‍ മുഴുവന്‍ പൊലീസ് പരിശോധിച്ചു. തമ്മനം മുതല്‍ ഗോശ്രീപാലം വരെയുള്ള ഭാഗത്തും പരിശോധന നടന്നു. അതും പൂര്‍ത്തിയായപ്പോഴാണ് ഗോശ്രീ പാലത്തില്‍നിന്ന് എറണാകുളം കായലിലേക്കാണ് വലിച്ചെറിഞ്ഞതെന്ന് സുനി മൊഴി മാറ്റിയത്. ശക്തമായ ഒഴുക്കുള്ളതിനാല്‍ തിരച്ചിലിന് നാവികസേനയുടെ സഹായവും തേടി. ഈ തിരച്ചിലും വിഫലമായി.

പള്‍സര്‍ സുനിയുടെ സിം കാര്‍ഡും മെമ്മറി കാര്‍ഡും അമ്പലപ്പുഴയില്‍നിന്ന് കിട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സിം കാര്‍ഡും മെമ്മറി കാര്‍ഡും അമ്പലപ്പുഴയില്‍ സുനിയുടെ സുഹൃത്ത് മനുവിന്‍െറ വീട്ടില്‍നിന്ന് കിട്ടി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡാണിതെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവശേഷം ഒളിവില്‍ പോയ സുനി ആദ്യം എത്തിയത് അമ്പലപ്പുഴയിലാണ്. പിറ്റേന്ന് രാവിലെ അമ്പലപ്പുഴയില്‍ എത്തിയ സുനിയെ മനുവിന്‍െറ സഹോദരി ദൃശ്യമാധ്യമങ്ങളിലെ ചിത്രങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെട്ടു.

പള്‍സര്‍ സുനിയെ തെളിവെടുപ്പിന് മനുവിന്‍െറ വീട്ടിലെത്തിച്ചപ്പോള്‍ മനുവിന്‍െറ സഹോദരിയും മാതാവും സുനിയെ തിരിച്ചറിഞ്ഞു. ആക്രമണം നടന്നതിന്‍െറ അടുത്തദിവസം രാവിലെ ഏഴോടെയാണ് സുനി വീട്ടില്‍ എത്തിയതെന്ന് ഇരുവരും മൊഴി നല്‍കി. ഫോണില്‍നിന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കാന്‍ സഹോദരിയില്‍നിന്ന് സേഫ്റ്റിപിന്‍ സുനി വാങ്ങി. എന്നാല്‍, മെമ്മറി കാര്‍ഡും സിം കാര്‍ഡും പുറത്തെടുക്കാന്‍ സാധിച്ചില്ല. അതിനുശേഷം സമീപത്തെ കടല്‍ത്തീരത്തേക്ക് പോയ മനുവും സുനിയും ഒന്നര മണിക്കൂറോളം കടപ്പുറത്തിരുന്ന് സംസാരിച്ചു. ഇവിടെയും പൊലീസ് സംഘം സുനിയെ എത്തിച്ച് പരിശോധന നടത്തി. മനുവിനോട് സുനി 10,000 രൂപ കടം ചോദിച്ചെന്നും നല്‍കിയില്ലെന്നും മാതാവും സഹോദരിയും മൊഴി നല്‍കി.

കൃത്യമായ വിവരം കണ്ടത്തൊന്‍ പൊലീസ് സിം കാര്‍ഡും മെമ്മറി കാര്‍ഡും ശാസ്ത്രീയ പരിശോധനക്ക് അയക്കും. എറണാകുളത്ത് സ്വകാര്യബസ് ഡ്രൈവറാണ് മനു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top