Flash News

സോഫയില്‍ മുട്ടുമടക്കിയിരുന്ന ട്രം‌പിന്റെ ഉപദേശകയുടെ അപമര്യാദയായ പെരുമാറ്റം വിവാദമാകുന്നു

March 1, 2017

trump-adviserവാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിനിധികള്‍ക്കായി ഒരുക്കിയ കൂടികാഴ്ചയില്‍ അപമര്യാദയായി പെരുമാറി ട്രംപിന്റെ ഉപദേശക കെല്ല്യന്‍ കോണ്‍വേ. കറുത്ത വര്‍ഗ്ഗക്കാരുടെ പുരോഗതിക്കായി സ്ഥാപിച്ച സ്‌കൂളുകളുടെ പ്രതിനിധികളായിരുന്നു ട്രംപിന്റെ അതിഥികള്‍. ഇതിനിടെ സോഫയില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു ഉപദേശക. മുട്ടുകുത്തിയിരുന്നു തന്നെ ട്രംപിന്റെയും അതിഥികളുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു ഉപദേശക. ഇവരുടെ ചിത്രം വന്‍ വിവാദമായിട്ടുണ്ട്. എഎഫ്പി ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്.

കെല്ല്യൻ കോണ്‍വേയുടെ പ്രവര്‍ത്തിക്കെതിരേ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. അതിഥികളെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍വേയുടെ പ്രവര്‍ത്തിയെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ട്രംപ് സംഘത്തിന്‍റെ ശരാശരി നിലവാരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ ജീവനക്കാരുടെ മര്യാദയില്ലാത്ത പെരുമാറ്റ രീതിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഒബാമയുടെ ഉപദേശക വലേറി ജാരറ്റായിരുന്നു ഇത്തരത്തില്‍ പെരുമാറിയിരുന്നതെങ്കില്‍ യാഥാസ്ഥിതികര്‍ ആഴ്ചകളോളം ബഹളം ഉണ്ടാക്കുമായിരുന്നെന്ന് പ്രധാന മാധ്യമങ്ങളെല്ലാം വിമര്‍ശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top