Flash News

അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

July 6, 2013 , എം.കെ. പ്രസേനന്‍

amit-shah_350_070613112546

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുമെന്ന സൂചനകള്‍ വ്യക്തമാക്കിക്കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ രംഗത്ത്. അയോധ്യയില്‍ ബി.ജെ.പി. ഉടന്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെന്നാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്നും ഷാ മാധ്യമങ്ങളോട് പറഞ്ഞു.

 

അതേസമയം ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്നും ഷാ ഒഴിഞ്ഞുമാറി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയ്യായി അറിയപ്പെടുന്ന അമിത് ഷാ മോഡിയുടെ അറിവോട് കൂടിയാണ് നിലപാടറിയിച്ചതെന്നാണ് സൂചന.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top