Flash News
മോഹന്‍ലാലിനെ ഡബ്ല്യൂസിസി അംഗങ്ങള്‍ അപമാനിച്ചെന്ന് സിദ്ദിഖും കെപി‌എസി ലളിതയുക്; ഭിന്നാഭിപ്രായക്കാരുള്ള അമ്മയില്‍ പ്രതീക്ഷയില്ലെന്ന് പാര്‍‌വ്വതി   ****    ‘മീ ടൂ’ അലന്‍സിയറിനെതിരെ; ബെഡ്ഡില്‍ കിടന്നിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ കൈയ്യില്‍ കടന്നു പിടിച്ച് കുറച്ചു നേരം കൂടി കിടക്കൂ എന്നു പറഞ്ഞു; പേര് വെളിപ്പെടുത്താതെ നടി   ****    ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച് നടന്‍ സിദ്ദീഖിന്റെ പത്രസമ്മേളനം; സത്യാവസ്ഥ മനസ്സിലാക്കാതെയാണ് നടിമാര്‍ പ്രതികരിച്ചതെന്ന്   ****    മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി   ****    ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി   ****   

‘അനുഭവം ഗുരു’; ആദ്യ ടെസ്റ്റിലെ അബദ്ധങ്ങള്‍ തിരിച്ചറിഞ്ഞ് ആര്‍ജ്ജവത്തോടെ ഇന്ത്യ

March 1, 2017

india-vs-england1ബംഗളൂരു: ഓസീസിനെതിരേ ഇനി “കൈവിട്ട്” ഇന്ത്യ കളിക്കില്ല. ആദ്യ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ സംഭവിച്ചതുപോലുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീം ബംഗളൂരുവില്‍ പരിശീലനം തുടങ്ങി. പ്രത്യേകിച്ചും ക്യാച്ചുകള്‍ പിടിയിലൊതുക്കാനുള്ള പരിശീലനത്തിലായിരുന്നു ഇന്ത്യന്‍ കളിക്കാര്‍.

ക്യാച്ചുകള്‍ പാഴാക്കിയത് പുണെയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി. നിരവധി അവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ തുലച്ചത്. പലതും മത്സരത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ 10 ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ആകെ പാഴാക്കിയത് 23 ക്യാച്ചാണ്. പുണെയില്‍ മാത്രമാണ് ക്യാച്ചുകള്‍ പാഴാക്കിയതിന് വിലകൊടുക്കേണ്ടിവന്നത്. അതുവരെ ടീം ഇത് കാര്യമായി എടുത്തിരുന്നില്ല. ശനിയാഴ്ചയാണ് ബംഗളൂരുവില്‍ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

ബംഗളൂരു ടെസ്റ്റില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തുലയ്ക്കില്ലെന്ന് ഇന്ത്യന്‍ ഓപണര്‍ മുരളി വിജയ് പറയുന്നു. സ്പിന്‍പിച്ചുകളില്‍ അടുത്തു നില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ക്ക് അവസരങ്ങള്‍ കിട്ടും. പുണെയില്‍ ഏറെ ക്യാച്ച് അവസരങ്ങളുണ്ടായി. മിക്കതും പാഴായി. മത്സരത്തിലെ ഒരേയൊരു സെഞ്ചുറിക്കാരന്‍ സ്റ്റീവന്‍ സ്മിത്തിന്റെ നാല് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. ഒരെണ്ണം വിജയിന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 285 റണ്ണിലെത്തിയത് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനംകൊണ്ടായിരുന്നു. ആകെ അഞ്ച് ക്യാച്ചാണ് പാഴാക്കിയത്. ഇതില്‍ മൂന്നെണ്ണം എളുപ്പത്തില്‍ എടുക്കാന്‍പറ്റുന്നതായിരുന്നു. മുമ്പ് ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലും ഇന്ത്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ്.

cricket-india-v-england-4th-test-day54മത്സരശേഷം ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചു. ഏതൊക്കെ മേഖലകളിലാണ് പുരോഗതി വേണ്ടതെന്ന് ചര്‍ച്ചചെയ്തു. കഴിഞ്ഞ ടെസ്റ്റില്‍ സംഭവിച്ചപോലുള്ള പിഴവുകള്‍ ഇനി ഉണ്ടാകില്ല. മത്സരത്തില്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ കിട്ടി. ആ ക്യാച്ചുകള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കളിയുടെ ഗതിതന്നെ മാറിയേനെ. ബംഗളൂരു ടെസ്റ്റില്‍ ഫീല്‍ഡിങ് ഏറെ മെച്ചപ്പെടും- വിജയ് പറഞ്ഞു.

ബംഗളൂരുവിലെ പരിശീലനത്തിനിടയില്‍ ഫീല്‍ഡിങ് മേഖലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, വിജയ് എന്നിവരാണ് സജീവമായി ഉണ്ടായത്. ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ നിര്‍ദേശങ്ങള്‍ നല്‍കി.

അതിനിടെ പുണെയിലെ പിച്ച് കളിക്കാന്‍പറ്റുന്നതായിരുന്നില്ല എന്ന ആരോപണങ്ങളെ വിജയ് നിഷേധിച്ചു. പിച്ച് മോശമായിരുന്നില്ല. അവിടെ ബാറ്റ്‌ചെയ്യാന്‍ വെല്ലുവിളി ഉണ്ടായിരുന്നു. കളിമികവ് പരീക്ഷിക്കുന്ന പിച്ചാണ്. വരണ്ട പിച്ചില്‍ കളിക്കുന്നതിനെക്കാള്‍ ഇത്തരം ബുദ്ധിമുട്ടുള്ള പിച്ചുകളില്‍ കളിക്കുന്നതാണ് നല്ലതെന്നും വിജയ് പറഞ്ഞു. മത്സരത്തില്‍ വിജയ്യുടെ പ്രകടനം മോശമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 10ഉം രണ്ടാം ഇന്നിങ്‌സിലും മൂന്നും ആയിരുന്നു സ്‌കോര്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top