Flash News

നടിയെ ആക്രമിച്ച് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചെന്ന്; മൊബൈലിനായി പോലീസ് തിരച്ചില്‍ തുടരുന്നു

March 2, 2017

suni-bhavana-830x412കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി മൊബൈലിലെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചതായി മൊഴി. അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരാളെയും ദൃശ്യങ്ങള്‍ കാണിച്ചു എന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും സാക്ഷിമൊഴി നിര്‍ണായകമാകും.

സംഭവത്തിന് ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി എത്തിയത്. ഇവിടെ ഏറെ നേരം സുനി ചിലവഴിച്ചിരുന്നു. ഈ സമയത്താണ് നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കളെ കാണിച്ചതെന്നാണ് അറിയുന്നത്. നേരത്തെ മൊബൈല്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലീസിനെ കുഴക്കുന്ന മൊഴികളാണ് സുനി നല്‍കിയിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഓടയിലെറിഞ്ഞു എന്നായിരുന്നു സുനി ആദ്യം അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഫോണ്‍ കായലില്‍ എറിഞ്ഞെന്ന് സുനി മൊഴിമാറ്റി.

കേസിലെ സുപ്രധാന തെളിവാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ . മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പൊലീസിന് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോശ്രീ പാലത്തിന് കീഴില്‍ നാവികസേനയുടെ സഹായത്തോടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഫോണിനും മെമ്മറികാര്‍ഡിനുമായി കോയമ്പത്തൂരും ആലപ്പുഴയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top