Flash News

“ആരെങ്കിലും ആ പിണറായി വിജയന്റെ തലയറുത്തുകൊണ്ടുവരൂ, ഒരു കോടി രൂപ ഇനാം തരാം”; ആര്‍‌എസ്‌എസ് നേതാവിന്റെ കൊലവിളി (വീഡിയോ)

March 2, 2017

ppppഉജ്ജൈന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍എസ്എസ് പ്രമുഖായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്.

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സിപിഐഎമ്മില്‍ കുറ്റമാരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാവിന്റെ കൊലവിളി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.

ആര്‍എസ്എസ് അടക്കമുള്ള തീവ്ര ഹിന്ദുത്വ കക്ഷികള്‍ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ വാക്കുകള്‍ ആര്‍എസ്എസിനെ പ്രകോപിപ്പിച്ചിരുന്നു. മുസ്സോളിനുയുടേയും ഹിറ്റ്‌ലറുടേയും ആദര്‍ശങ്ങള്‍ക്കനുസരിച്ചുള്ള സംഘടനാ രീതികളാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഈ രണ്ട് സ്വേച്ഛാധിപതികളും ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൂടാതെ മഹാത്മാഗാന്ധിയെ കൊലപെടുത്തിയ നാഥുറാം ഗോഡ്‌സെ ആര്‍എസ്എസിന്റെ കയ്യിലെ ആയുധമാണെന്നും ഗാന്ധിയുടെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും പിണറായി തുറന്നടിച്ചിരുന്നു.

ആര്‍എസ്എസിന്റെ വധഭീഷണി ചിരിച്ചുതള്ളി പിണറായി

കൊച്ചി: ആര്‍എസ്എസിന്റെ ഭീഷണി ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് തലയെടുക്കുന്നവരാണെങ്കിലും തനിക്ക് യാത്ര മുടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ഭീഷണി വാര്‍ത്ത ടെലിവിഷനില്‍ കണ്ട പിണറായിയുടെ മുഖത്ത് ചിരിയായിരുന്നുവെന്ന് പഴ്‌സനല്‍ സ്റ്റാഫംഗങ്ങളും പറഞ്ഞു.

മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍എസ്എസ് പ്രമുഖായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്. ഹിന്ദുക്കളുടെ രക്തത്തില്‍ ശിവാജിയുടെ ഗാംഭീര്യം ഇല്ലെന്നാണോ, ഇയാള്‍ മനസിലാക്കിയിരിക്കുന്നത് എന്താണ്. ആ രോഷവികാരം ഇല്ലെന്നാണോ കരുതിയത്. ഡോക്ടര്‍ കുന്തന്‍ ചന്ദ്രാവത് എന്ന ഞാന്‍ ഈ വേദിയില്‍ പ്രഖ്യാപിക്കുകയാണ് ഒരു കാര്യം.

എന്റെ കയ്യില്‍ ആവശ്യത്തിലധികം സമ്പത്തുണ്ട് , ഒരു കോടിയിലധികം വിലമതിപ്പുള്ള വീടുണ്ട്. ആ ധൈര്യത്തില്‍ തന്നെയാണ് ഈ പ്രഖ്യാപനം. ആ വിജയന്റെ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ, ഞാനെന്റെ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി തരും. ഇയാളെ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ഈ രാജ്യത്ത് കഴിയാന്‍ യാതൊരു അവകാശവുമില്ല. ഗോധ്രയെ മറന്നോ?. 56 പേരാണ് മരിച്ചത്, 2000 പേരെ ഖബറിസ്ഥാനിലാക്കിയില്ലേ. കുഴിക്കുള്ളിലാക്കിയില്ലെ അവരെ ഈ ഹിന്ദു സേന. 300 പ്രചാരകരെയോ പ്രവര്‍ത്തകരെയോ അല്ലാ നിങ്ങള്‍ കൊന്നത്? ഓര്‍ത്തോ , മൂന്ന് ലക്ഷം മനുഷ്യത്തല കൊണ്ടുള്ള മാല ഭാരത മാതാവിനെ അണിയിക്കും. ഇങ്ങെനെയായിരുന്നു കേരള മുഖ്യമന്ത്രിക്കെതിരെയുളള ആര്‍എസ്എസ് നേതാവിന്റെ കൊലവിളി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top