Flash News

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയിരിക്കാമെന്ന് പോലീസ്; അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി

March 2, 2017

suni-bhavana-830x412യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറ്റേതെങ്കിലും ഫോണിലേക്കോ പെന്‍ഡ്രൈവിലേക്കോ മാറ്റിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ സുനി ഉപേക്ഷിച്ചതായി സൂചന. തെളിവ് നശിപ്പിച്ചതെന്നു വരുത്തിത്തീര്‍ക്കാന്‍ സുനി കായലില്‍ ഉപേക്ഷിച്ചെന്നു പറയുന്ന ഫോണ്‍ ഇതായിരിക്കുമെന്നും പോലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്ത മെമ്മറി കാര്‍ഡുകള്‍, പെന്‍ ഡ്രൈവുകള്‍, മൊെബെല്‍ ഫോണുകള്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്.12 ഉപകരണങ്ങളാണ് പരിശോധനയ്ക്കായി നല്‍കിയത്. ഇവയുടെ പരിശോധനഫലം ഉടന്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയതു സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുകയാണ്.

കേസില്‍ നേരത്തെ പിടിയിലായ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വടിവാള്‍ സലിം, പ്രദീപ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനു മുമ്പ് ആറു പ്രതികളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനുള്ള ചോദ്യംചെയ്യല്‍ തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിയാനാണ് ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. നടിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കില്ലെന്നും പള്‍സര്‍ സുനിയാണ് എല്ലാം ആസൂത്രണം ചെയ്തതെന്നും കൂട്ടുപ്രതികള്‍ ആലുവ മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു.

മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസംതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടിവാള്‍ സലിം, പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍നിന്നു മണികണ്ഠനെ പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയിലുമാണ് പിടികൂടിയത്. അമ്പലപ്പുഴയില്‍ സുനി സന്ദര്‍ശിച്ച മനുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇതുവരെ ലഭിച്ച മൊെബെല്‍ ഫോണ്‍, സിംകാര്‍ഡ്, മെമ്മറി കാര്‍ഡ് എന്നിവയുടെ ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. നടിയുടെ കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളുടെ വിവരം പോലീസ് രേഖപ്പെടുത്തി. ഇത് അടുത്തദിവസം കോടതിയില്‍ ഹാജരാക്കും. ഈ ദൃശ്യങ്ങളും ശാസ്ത്രീയ വിശകലനം നടത്തും.

അന്വേഷണം ശരിയായ ദിശയിലെന്നു ഡി.ജി.പി.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടുപോകുന്നതെന്നു ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ സംതൃപ്തനാണ്. സംഭവത്തില്‍ ഗൂഢാലോചയുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കണ്ടെത്തുന്നതിനു പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്. കേസില്‍ 90 ദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണു ശ്രമം. പ്രതികള്‍ കസ്റ്റഡിയിലുള്ളതിനാല്‍ അതിനു കഴിയുമെന്നാണു പ്രതീക്ഷ-ഡി.ജി.പി. പറഞ്ഞു.

കേസിന്റെ വിചാരണയ്ക്കു പ്രത്യേക കോടതിയുണ്ടാകുമോയെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top