Flash News

നീ പോടാ പുല്ലേ; പുള്ളിപ്പുലിയെ തുരത്തിയോടിച്ച് മുള്ളന്‍ പന്നി; ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നൊരു ദൃശ്യം

March 2, 2017

leopardമുള്ളന്‍ പന്നികളെ ആഹാരമാക്കാന്‍ സാധാരണ മൃഗങ്ങളൊന്നും തുനിയാറില്ല. എന്നാല്‍ ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഒരു പുള്ളിപ്പുലിയാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. തന്നെ ആക്രമിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ തുരത്തുന്ന മുള്ളന്‍ പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇവിടെയെത്തിയ അലിസണ്‍ ജക്കാ എന്ന വിനോദസഞ്ചാരിയാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പാര്‍ക്കിനു നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ സൈഡിലായി പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെ ദൃശ്യങ്ങളില്‍ കാണാം. റോഡിനടിയിലുള്ള ടണലിലൂടെ ഇറങ്ങിവരുന്ന മുള്ളന്‍പന്നികളായിരുന്നു പുള്ളിപ്പുലിയുടെ ലക്ഷ്യം. എന്നാല്‍ ടണലില്‍ നിന്നിറങ്ങി മുന്നോട്ടുപോയ രണ്ടു മുള്ളന്‍ പന്നികളില്‍ ഒരെണ്ണം തിരികെയെത്തി പതുങ്ങിയിരുന്ന പുള്ളിപ്പുലിയെ ആക്രമിക്കുന്ന കാഴ്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പള്ളിപ്പുലിയെ ആക്രമിച്ച ശേഷം റോഡിന്റെ മറുവശത്തേക്കോടിയ മുള്ളന്‍പന്നിയെ പുള്ളിപ്പുലി വീണ്ടും പിന്തുടര്‍ന്നു. അവിടെയും മുള്ളന്‍ പന്നിയെ ടണലില്‍ കയറ്റാതിരിക്കാന്‍ പുള്ളിപ്പുലി പഠിച്ചപണി പതിനെട്ടും പയറ്റി. എങ്കിലും അതിവിദഗ്ദ്ധമായി പുള്ളിപ്പുലിയെ ചെറുത്തു തോല്‍പ്പിച്ച് മുള്ളന്‍പന്നി ടണലിനുള്ളില്‍ കയറി രക്ഷപെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top