Flash News

പച്ചക്കറിയിലെ കീടനാശിനി ഒഴിവാക്കാം

March 2, 2017

IMG_0512പച്ചക്കറികളിലെ കീടനാശിനി ഒഴിവാക്കാന്‍ കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടുപിടുത്തം. വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പൊടി, ചെറുനാരങ്ങ എന്നിവയുടെ ലായനികളാണ് പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നീക്കാന്‍ ഉപയോഗിക്കുന്നത്.

സര്‍വകലാശാല വികസിപ്പിച്ച വെജിവാഷ് ഉപയോഗിച്ചാല്‍ കീടനാശിനി 50-99 ശതമാനം വരെ നീക്കാം. പുതിന ഇലയില്‍ 62 ശതമാനം സാമ്പിളിലും കീടനാശിനി കണ്ടത്തെിയിട്ടുണ്ട്. പയര്‍ -45, മഞ്ഞ കാപ്സിക്കം -42, മല്ലിയില -28, ചുവന്ന കാപ്സിക്കം -25, ബജി മുളക് -20, ബീറ്റ്റൂട്ട് -18, കാബേജ് -18, കറിവേപ്പില -17, കോളിഫ്ളവര്‍ -16, പച്ചമുളക് -16 എന്നിങ്ങനെയാണ് കീടനാശിനി തോത്.
കറിവേപ്പിലയും പുതിന ഇലയും വിനാഗിരി ലായനിയിലോ (10 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍), വാളന്‍ പുളി ലായനിയിലോ (10 ഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ളെങ്കില്‍ പാക്കറ്റില്‍ കിട്ടുന്ന ടാമറിന്‍റ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ അരിച്ച ലായനിയില്‍ 10 മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ രണ്ട് തവണ കഴുകിയാല്‍ 40-75 ശതമാനം വരെ വിഷാംശം നീക്കാം. വെള്ളം വാര്‍ന്ന് പോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ വെച്ച് ഉപയോഗിക്കണം. ഈ ലായനികള്‍ക്ക് പകരം സര്‍വകലാശാല നിര്‍മിച്ച വെജിവാഷിന്‍െറ 10 മില്ലി (ഒരു അടപ്പ്) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കറിവേപ്പിലയും പുതിനയിലയും 10 മിനിറ്റ് മുക്കിവെച്ച ശേഷം രണ്ട് തവണ കഴുകിയാല്‍ 44 മുതല്‍ 82 ശതമാനം വരെ കീടനാശിനി ഒഴിവാക്കാം.

മല്ലിത്തണ്ടിന്‍െറ ചുവടുഭാഗം വേരോടെ മുറിച്ചു കളഞ്ഞ് വിനാഗിരി ലായനിയിലോ ഉപ്പ്ലായനിയിലോ (10 ഗ്രാം ഒരു ലിറ്ററില്‍) 10 മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ രണ്ട് തവണ കഴുകിയാല്‍ 55 മുതല്‍ 70 ശതമാനം വരെ വിഷാംശം നീക്കാം. ചീരത്തണ്ടിന് വിനാഗിരി ലായനിയോ വാളന്‍പുളി ലായനിയോ ഉപയോഗിക്കാം. വെജിവാഷ് ഉപയോഗിച്ചാല്‍ 81 ശതമാനം വരെ ഒഴിവാകും. പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്സിക്കം എന്നിവ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കി രണ്ട് തവണ കഴുകിയാല്‍ 80 ശതമാനം വരെ വിഷാംശം ഇല്ലാതാക്കാം. വഴുതന,സലാഡ് വെള്ളരി, തക്കാളി, ബീന്‍സ് അമര, നെല്ലിക്ക, കോവക്ക എന്നിവക്കും ഈ രീതി അവലംബിക്കാം. ഇവയില്‍ വെജിവാഷ് 100 ശതമാനം ഗുണം ചെയ്യും. പാവക്ക, വെണ്ടക്ക, തുടങ്ങിയവ സ്ക്രബ് പാഡ് ഉപയോഗിച്ച് മൃദുവായി ഉരസി ടാപ്പ് വെള്ളത്തില്‍ രണ്ട് തവണ കഴുകിയ ശേഷം വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവെച്ച് വെള്ളത്തില്‍ പല ആവര്‍ത്തി കഴുകണം. വെജിവാഷില്‍ 10 മിനിറ്റ് മുക്കിവെച്ച് വെള്ളത്തില്‍ രണ്ട് തവണ കഴുകി വെള്ളം വാര്‍ത്ത് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ളാസ്റ്റിക് കണ്ടെയ്നറില്‍ അടച്ച് ഫ്രിഡ്്ജില്‍ സൂക്ഷിക്കാം.

കോളിഫ്ളവറിന്‍െറ അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തി ഇതളുകള്‍ അടര്‍ത്തിയെടുത്ത് ലായനിയിലോ ഉപ്പ് ലായനിയിലോ മുക്കിവെച്ച് രണ്ടുതവണ കഴുകിയാല്‍ 60 ശതമാനം വരെ വിഷാംശം കളയാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top