Flash News

എം.സി. റോഡില്‍ സ്വകാര്യ ബസും കെ‌എസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു; നാല്പതിലധികം പേര്‍ക്ക് പരിക്ക്

March 3, 2017

ksrtc-830x412കൊല്ലം: എം.സി റോഡില്‍ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ എത്തിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചുകയറി. മൂന്നു പേര്‍ മരിച്ചു, മുപ്പതിലധികം പേര്‍ക്ക് പരുക്ക്. ഗോകുലം മെഡിക്കല്‍ കോളേജില്‍ മരിച്ച പെരുമ്പാവൂര്‍ സ്വദേശി രമ്യ (24)യെ മാത്രമെ തരിച്ചറിഞ്ഞിട്ടുള്ളൂ. ഗോകുലത്തിലും, അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും തിരിച്ചറിയാന്‍ കഴിയാതെ ഓരോ മൃതദേഹങ്ങളുണ്ട്. ഇന്നലെ വൈകിട്ട് ഏഴിന് എം.സി റോഡില്‍ ആയൂര്‍ അകമണ്‍ ചൂലാപാലത്തിന് സമീപമാണ് അപകടമുണ്ടായത്.

പുനലൂരില്‍ നിന്ന് അറ്റിങ്ങലേക്ക് പോകുകയായിരുന്ന ജനത എന്ന സ്വകാര്യബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തുനിന്നും അങ്കമാലിയിലേക്ക് വരുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചു വീണു. കുടുങ്ങി കിടന്നവരെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്.

തുടര്‍ന്ന് അഞ്ചല്‍, ചടയമംഗലം, കടയ്ക്കല്‍, കൊട്ടാരക്കര, എന്നിവിടങ്ങളില്‍ നിന്നും പോലീസും, കടയ്ക്കലില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും, ഗോഗുലം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. നിസാര പരുക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിന്റെ മധ്യഭാഗത്ത് യാത്ര ചെയ്തവരുടെ കൈ കാലുകള്‍ ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞിട്ടുണ്ട്. അപകടമുണ്ടാക്കിയ സ്വകാര്യബസിലെ ജീവനക്കാര്‍ അപകടമുണ്ടയ ഉടനെ ഓടി രക്ഷപെട്ടു.

അപകട വിവരം അറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടിയത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്.പി. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിരട്ടി ഓടിക്കുകയായിരുന്നു.

ksrtc-1bus


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top