Flash News

ലോ അക്കാദമി മോഡല്‍ മറ്റൊരു സമരം; രവി പിള്ള ചെയര്‍മാനായ നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നു; സമരം ശക്തമായതോടെ കോളേജ് അഞ്ച് ദിവസത്തേക്ക് അടച്ചു

March 3, 2017

Upasanaകൊല്ലം: വ്യവസായ പ്രമുഖന്‍ രവി പിള്ള ചെയര്‍മാനായുള്ള ഉപാസന നഴ്‌സിംഗ് കോളജിലെ ക്രൂരപീഡനങ്ങള്‍ക്കെതിരെ പ്രക്ഷേഭവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് ഇറങ്ങി.

കൊല്ലം മുഖത്തില പുതുച്ചിറ ഉപാസന നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് രവി പിള്ള നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റിനെതിരെ സമരത്തില്‍ ഇറങ്ങിയത്. തിരുവനന്തപുരം ലോ അക്കാഡമിയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്ത അതേ മാതൃകയാണ് ഉപാസനയിലെ വിദ്യാര്‍ഥികളും സ്വീകരിച്ചിരിക്കുന്നത്. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാണ് ഇവരുടെയും പ്രധാന ആവശ്യം.

തങ്ങളില്‍ നിന്നും അമിതമായി ഫീസും ഫൈനും മാനേജ്‌മെന്റ് ഈടാക്കുന്നുവെന്നും വിദ്യാര്‍ഥികളുടെ സ്വകാര്യതയില്‍ അകാരണമായി ഇടപെടുന്നുവെന്നും ആരോപിച്ചാണ് നഴ്‌സിംഗ് വിദ്യാര്‍ഥി സംഘടനയായ എസ്.എന്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ഉപാസന നഴ്‌സിംഗ് കോളജില്‍ വെള്ളിയാഴ്ച രാവിലെ 11നാണ് സമരം ആരംഭിച്ചത്. പ്രിസിപ്പലിന്റെ ചില വിദ്യാര്‍ഥി ദ്രോഹനടപടികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചില വിദ്യാര്‍ഥികളെ ജാതിപേര് വിളിച്ച് അധിഷേപിച്ചിരുന്നു.

ravi-upasana-830x412 (1)ക്ലാസ് മുറികളിലുള്ള ക്യാമറകള്‍ എടുത്തു മാറ്റുക, യോഗ്യതയുള്ള വ്യക്തിയെ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലായി മാനേജ്‌മെന്റ് നിയമിക്കുക തുടങ്ങിയ 20 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചിരിക്കുന്നത്. സമരം പൊതുജനമധ്യത്തില്‍ ശ്രദ്ധ നേടിയതോടെ എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.എസ്.യു. തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന് പിന്തുണയുമായി കോളജിലെത്തി.

സമരം ശക്തമായതോടെ ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ്, സി.ഐ അജയ്‌നാഥ്, എസ്.ഐ ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലന്ന് വിദ്യാര്‍ഥികള്‍ നിലപാട്. തുടര്‍ന്ന് ഉച്ചയോടെ മാനേജ്‌മെന്റ് വിദ്യാര്‍ഥി പ്രതിനിഥികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

യോഗത്തില്‍ അഞ്ച് ദിവസം കോളജ് അടച്ചിടാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനും സമരത്തില്‍ നിന്നും പിന്‍മാറാനും വിദ്യാര്‍ഥികള്‍ തയാറായില്ല. വൈകിട്ട് നഴ്‌സിംഗ് കോളജിന് മുമ്പില്‍ സമര പന്തല്‍ കെട്ടി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top