Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

പീഡനം മറച്ചു വെച്ചത് വൈദിക സമൂഹത്തിനും സഭയ്ക്കും നാണക്കേട് ഉണ്ടാകാതിരിക്കാന്‍; ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല: പീഡിപ്പിക്കപ്പെട്ട പെണ്‍‌കുട്ടി

March 3, 2017

robinസഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചതിനാലാണു സംഭവം മറച്ചുവച്ചതെന്ന് കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. സഹോദരനൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണു ആദ്യം ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പള്ളിയില്‍ നിന്ന തന്നെ കമ്പ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാ. റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടു വേദനയെ തുടര്‍ന്നു കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം.

കുഞ്ഞിനെ കാണിച്ചിരുന്നു. തല്‍ക്കാലം കുഞ്ഞിനെ വേറൊരു സ്ഥലത്തേക്കു മാറ്റുകയാണെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണു കൈമാറിയത്. പതിനഞ്ച് ദിവസം കഴിഞ്ഞു സ്‌കൂളില്‍ മോഡല്‍ പരീക്ഷയ്ക്ക് പോയി. സംഭവത്തെക്കുറിച്ചു പുറത്താരോടും പറഞ്ഞില്ല. മറ്റാരോ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തിയത്. തന്നെ ഉപദ്രവിച്ച വൈദികനെതിരേ അതിരൂപതാ തലത്തില്‍ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

അതേസമയം പ്രതിയായ പള്ളി വികാരി വൈദികവൃത്തിയിലൂടെ സമ്പാദിച്ചതു കോടികളെന്ന് അന്വേഷണ സംഘം കണ്ടെത്തി. സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വന്‍ തുക കൈപ്പറ്റിയത്. വടക്കുംചേരി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ പത്രം കോഴിക്കോട് ജില്ലയിലെ ഒരു വിവാദവ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്നും പത്രസ്ഥാപനം തിരികെ വാങ്ങി സഭയുടെ കൈകളിലേല്‍പിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും തുക പറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

വടക്കുംചേരി നിര്‍ദ്ദേശിച്ച രീതിയിലാണ് സാമ്പത്തിക കൈമാറ്റം നടന്നത്. കൈമാറ്റത്തിന്റെ പേരില്‍ കോടികള്‍ കൈപ്പറ്റിയത് സഭയുടെ അകത്തളങ്ങളില്‍ വാര്‍ത്തയായിരുന്നുവെങ്കിലും ഒരു സ്വകാര്യവ്യക്തിയുടെ കൈയ്യില്‍ നിന്ന് പത്രം തിരികെ വാങ്ങാന്‍ സഹായം ചെയ്തയാളെന്ന നിലയില്‍ സഭാനേതൃത്വം മൗനം പാലിച്ചു. സഭയിലെ മറ്റു വൈദികരില്‍ നിന്നു വ്യത്യസ്തമായി സഭാവസ്ത്രത്തിനു പകരം ജീന്‍സും ടീഷര്‍ട്ടുമിട്ടാണ് വടക്കുംചേരി വിശ്വാസികള്‍ക്കിടയില്‍ പലപ്പോഴും വന്നത്. ഇടനിലക്കാരനായി നിന്നു ലഭിച്ച കോടികളുപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കവേയാണ് പോലീസ് പിടിയിലാകുന്നതും.

നഴ്‌സിംഗ് ജോലിക്ക് കാനഡ ഉള്‍പ്പടെ നിരവധി രാജ്യങ്ങളിലക്കു നിരവധിപേരെ അയച്ചതിലൂടെ കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിയതെന്ന് സൂചനയുണ്ട്. അതിനിടെ വടക്കുംചേരിക്കെതിരെ കര്‍ശന നടപടികളുമായി മാനന്തവാടി രൂപത രംഗത്ത് എത്തി. രൂപതയുടെ ഓണ്‍‌ലൈന്‍ സൈറ്റില്‍ നിന്ന് ഫാ. റോബിന്റെ ഫോട്ടോയും വിശാദാംശങ്ങളും നീക്കം ചെയ്തു.

ആശുപത്രിക്കും അനാഥാലയത്തിനുമെതിരേ കേസ്; ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു

കൊട്ടിയൂരില്‍ പീഡനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ അനേ്വഷണ സംഘം കേസെടുത്തു. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി, വൈത്തിരിയിലെ അനാഥ മന്ദിരം, കുട്ടിയെ അനാഥമന്ദിരത്തിലേക്കു മാറ്റാന്‍ സഹായിച്ച രണ്ട് സിസ്റ്റര്‍മാര്‍, പ്രധാന പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയുടെ സഹായിയായ നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ എന്നിവര്‍ക്കെതിരെയാണ് ഇന്ന് കേസെടുത്തത്. ഇതില്‍ ക്രിസ്തുരാജ ആശുപത്രിക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ചതിനും മാനന്തവാടി വൈത്തിരിയിലെ അനാഥമന്ദിരത്തിനെതിരെ നവജാത ശിശുവിനെ പ്രവേശിപ്പിക്കുമ്പോള്‍ അനാഥമന്ദിരത്തില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനും വിവരങ്ങള്‍ മറച്ചുവെച്ചതിനുമാണ് കേസ്.

കേസിലെ പ്രധാന പ്രതിയായ വൈദികന്‍ റിമാന്‍ഡിലാണ്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ പുരോഹിതനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം കൂടുതല്‍ പേരിലേക്കു വ്യാപിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെയും വൈദികന്റെയും രക്തസാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കായി ശേഖരിച്ചു. ഇരിട്ടി ഡി.വൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top