Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

ഇന്‍റര്‍നെറ്റ് ശൃംഖലയുമായി കെ-ഫോണ്‍

March 3, 2017

Untitled1തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതിശൃംഖലക്ക് സമാന്തരമായി പുതിയ ഓപ്റ്റിക് ഫൈബര്‍ പാത സൃഷ്ടിച്ച് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി 18 മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) വഴി പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്ക് ഇന്‍റര്‍നെറ്റ് സേവനം വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും. കെ-ഫോണ്‍ പദ്ധതിക്കുള്ള 1000 കോടി രൂപ മൂലധനം കിഫ്ബി വഴിയായിരിക്കും ലഭ്യമാക്കുക. സാധാരണക്കാര്‍ക്ക് നിശ്ചിത സമയത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം കെ-ഫോണ്‍ ലഭ്യമാക്കും. ഐ.ടിക്കും വിനോദ സഞ്ചാരത്തിനും ഇടത്തരം-വന്‍കിട വ്യവസായങ്ങള്‍ക്കും ആകെ വകയിരുത്തല്‍ 1375 കോടി. വര്‍ധന മുന്‍വര്‍ഷത്തെക്കാള്‍ 27 ശതമാനം, സ്റ്റേറ്റ് ഐ.ടി മിഷന് 100 കോടി, 127. 549 കോടി രൂപയാണ് ഐ.ടി മേഖലക്കുള്ള അടങ്കല്‍. ടെക്നോപാര്‍ക്കിന് 84 കോടി, ഇന്‍ഫോപാര്‍ക്കിന് 67 കോടി, സൈബര്‍ പാര്‍ക്കിന് 25 കോടി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊരട്ടി എന്നീ ഐ.ടി പാര്‍ക്കുകള്‍ക്കും ടെക്നോലോഡ്ജുകള്‍ക്കുമായി 55 കോടി, 2020ല്‍ ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷവും ടെക്നോപാര്‍ക്കില്‍ 75,000വും ഐ.ടി തൊഴിലവസരങ്ങള്‍, ടെക്നോളജി ഇന്നവേഷന്‍ സെന്‍ററിന് 10 കോടി, സ്റ്റാര്‍ട്ടപ് ബോക്സ് കാമ്പയിന്‍, സ്റ്റാര്‍ട്ടപ് ബൂട്ട് ക്യാമ്പുകള്‍, പാര്‍ട്ണര്‍ നെറ്റ്വര്‍ക്ക്, സ്റ്റാര്‍ട്ടപ് ഐ.ത്രീ തുടങ്ങിയ യുവജനസംരംഭകത്വ വികസനപരിപാടിക്ക് 70 കോടി, കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും 1500 സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ധനസഹായം, ട്രിപ്പിള്‍ ഐ.ടി.എം.കെക്ക് 52 കോടി, ഐ.ഐ.ടി.കെ പാലക്ക് 22.5 കോടി, ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിനും സി-ഡിറ്റിനും അഞ്ചു കോടി, ഐ.ടി ഹാര്‍ഡ്വെയര്‍ നിര്‍മാണ ഹബായി കേരളത്തെ ഉയര്‍ത്തും. ഹാര്‍ഡ്വെയര്‍ മിഷന് രൂപം നല്‍കുന്നതിന് ഒരു കോടി, പൊതുസ്ഥലങ്ങളില്‍ വൈ-ഫൈ പ്രസരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും.

പ്രവാസിപെന്‍ഷന്‍ 2000 രൂപയാക്കി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി. വിദേശത്തുനിന്ന് തിരിച്ചുവരാന്‍ നിര്‍ബന്ധിതരായവര്‍ക്ക് മരണം, വിവാഹം, അപകടസഹായം, ആരോഗ്യസഹായം തുടങ്ങിയ സാന്ത്വനപരിപാടികള്‍ക്ക് 13 കോടിയും ക്ഷേമനിധിക്ക് ആറ് കോടിയും വകയിരുത്തി. നോര്‍ക്കയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 61 കോടിയും ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിനും റിക്രൂട്ട്മെന്‍റിന് മുമ്പും പിമ്പുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും 5.8 കോടിയും വകയിരുത്തി.

പ്രവാസികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തോടുകൂടിയ ഡാറ്റാബേസ് സൃഷ്ടിക്കും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പാക്കേജിന് രൂപം നല്‍കാന്‍ അഞ്ചുകോടി നീക്കിവെച്ചു. വിദേശമലയാളികള്‍ക്ക് കേരളത്തിനുള്ളില്‍ പ്രാതിനിധ്യം നല്‍കാന്‍ ലോക കേരളസഭ എന്ന വേദിക്ക് രൂപം നല്‍കും. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി 6.5 കോടിയുണ്ട്.

1000 യുവകലാകാരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ വജ്രജൂബിലി ഫെലോഷിപ്, കൊച്ചി ബിനാലെക്ക് രണ്ട് കോടി

തിരുവനന്തപുരം: ആധുനിക ചലച്ചിത്ര തിയറ്റര്‍സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന് കിഫ്ബിയില്‍ നിന്ന് 100 കോടി നിക്ഷേപിക്കാന്‍ ബജറ്റ് നിര്‍ദേശം. ജില്ല സാംസ്കാരിക സമുച്ചയങ്ങള്‍, ഫിലിം സിറ്റി, സ്ഥിരം ഫിലിം ഫെസ്റ്റിവല്‍ വേദി തുടങ്ങിയവയുടെ പ്രേജക്ടുകള്‍ തയാറാക്കി ഈവര്‍ഷം നിര്‍മാണം ആരംഭിക്കും.1000 യുവകലാകാരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ വജ്രജൂബിലി ഫെലോഷിപ് നല്‍കും. ഇതിന് 13.5 കോടി വകയിരുത്തി. ഒ.എന്‍.വിയുടെ സ്മാരകമായി അഞ്ച് കോടി ചെലവില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കും. ഇതിനായി ഈ വര്‍ഷം രണ്ട് കോടി വകയിരുത്തി.

സാഹിത്യഅക്കാദമി, സംഗീത-നാടക അക്കാദമി, ലളിതകല അക്കാദമി, ഫോക്ലോര്‍ അക്കാദമി എന്നിവയുടെ വിഹിതം 11.44 കോടിയില്‍ നിന്ന് 17.16 കോടിയായി ഉയര്‍ത്തി. ലൈബ്രറി കൗണ്‍സിലിന്‍െറ അടങ്കല്‍ 10 കോടിയാക്കി. ഗ്രാമീണ കലാകാരന്മാരുടെയും ക്രാഫ്റ്റ്സ്മാന്‍മാരുടെയും ആര്‍ട്ട് ഹബ്ബുകള്‍ക്ക് ഒരു കോടി.
മ്യൂസിയങ്ങള്‍ പുനഃസംവിധാനം ചെയ്യാന്‍ അഞ്ച് കോടി, പഴയകാല റെക്കോഡുകളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ്സിന് 50 ലക്ഷം.

ഇന്ത്യന്‍ ലേബര്‍ ഇക്കണോമിക് കോണ്‍ഫറന്‍സിന് 30 ലക്ഷം, ബുക്കാറു ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് 20 ലക്ഷം, തിരുവിതാംകൂറിലെ വിദ്യാഭ്യാസവിളംബരത്തിന്‍െറ 200ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ കോണ്‍ഫറന്‍സിന് 50 ലക്ഷം.

യൂനികോഡില്‍ മലയാളം താളുകളുടെ രൂപകല്‍പനക്കും ഇ-കോമേഴ്സ് മലയാളത്തിലാക്കാനുള്ള പദ്ധതിക്കും കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 ലക്ഷം.

കൊച്ചി ബിനാലെക്ക് രണ്ട് കോടി. ബിനാലെയുടെ സ്ഥിരം വേദിക്ക് ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ സമുച്ചയവും കബ്രാള്‍യാര്‍ഡും അടക്കം അഞ്ച് ഏക്കര്‍ ഏറ്റെടുക്കും.
അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സിന് ഒരു കോടി. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറിയും സാംസ്കാരികസമുച്ചയവും വാങ്ങി ഈ മന്ദിരങ്ങളുടെ പൗരാണികത സംരക്ഷിക്കാന്‍ കിഫ്ബിയില്‍ നിന്ന് 100 കോടി നിക്ഷേപിക്കും.

മാനവീയം വീഥിയിലെ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം.സ്വാതി സംഗീതോത്സവത്തിന്‍െറ വാര്‍ഷികഗ്രാന്‍റ് 10 ലക്ഷമായും കല്‍പാത്തി സംഗീതോത്സവത്തിന് അഞ്ച് ലക്ഷമായും ഉയര്‍ത്തി. തെരുവരങ്ങ് നാടകോത്സവത്തിന് 10 ലക്ഷം ആവര്‍ത്തന ഗ്രാന്‍റും മീഡിയ അക്കാദമിക്ക് മൂന്ന് കോടിയും .

ശിവഗിരി കണ്‍വെന്‍ഷന്‍ സെന്‍ററിന് അവസാനഗഡുവായി എട്ട് കോടി. തുറവൂര്‍ മഹാക്ഷേത്രത്തിന്‍െറ വയോജനകേന്ദ്രത്തിന് ഒരു കോടി. അച്യുതമേനോന്‍ പഠനഗവേഷണകേന്ദ്രം, സെന്‍റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ്, ഇ. ബാലാനന്ദന്‍ ഫൗണ്ടേഷന്‍, ഗുരുവായൂര്‍സത്യഗ്രഹ സ്മാരകമന്ദിരം, കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍, മെഡക്സ് എക്സിബിഷന്‍, കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ സ്മാരകം, കയ്യൂര്‍ കാര്‍ഷിക കലാപ മ്യൂസിയം എന്നിവക്ക് 50 ലക്ഷം.

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിന് ഒരു കോടിയും കൊങ്ങിണി സാഹിത്യഅക്കാദമിക്കും തുളു സാഹിത്യഅക്കാദമിക്കും 10 ലക്ഷം രൂപ വീതവും യക്ഷഗാന അക്കാദമിക്ക് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പ്രാദേശിക അമച്വര്‍നാടകസംഘങ്ങള്‍ക്ക് ധനസഹായത്തിനും സ്ഥിരം നാടകവേദിക്കും മൂന്ന് കോടി
പങ്കാളിത്തപദ്ധതിയില്‍ അംഗമായ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 2000 രൂപയും അല്ലാത്തവരുടേത് 1000 രൂപയും വര്‍ധിപ്പിച്ചു.

മലയോര, തീരദേശ ഹൈവേ നിര്‍മാണത്തിന് 10,000 കോടി

തിരുവനന്തപുരം: 1267 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സമ്പൂര്‍ണ മലയോര ഹൈവേയുടെ നിര്‍മാണം ആരംഭിക്കുമെന്ന ബജറ്റില്‍ പ്രഖ്യാപനം. ഇതിന് 3,500 കോടിയുടെ നിക്ഷേപം കിഫ്ബി നടത്തും. ഒമ്പതു ജില്ലയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഒമ്പത് തീരദേശ ജില്ലയിലൂടെ 630 കിലോമീറ്റര്‍ നീളുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തിന് കിഫ്ബി 6,500 കോടി നിക്ഷേപിക്കും.

ബജറ്റില്‍ 50,000 കോടിയുടെ റോഡുനവീകരണ പദ്ധതികള്‍. 580 കോടി അടങ്കല്‍ തുക വരുന്ന എട്ട് കെ.എസ്.ടി.പി പദ്ധതികള്‍ നടപ്പാക്കും. ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപണികള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കുമായി വകയിരുത്തിയ 1552 കോടിയില്‍നിന്നാണ് ഇതിനുള്ള പണം. ആര്‍.ഐ.ഡി.എഫില്‍നിന്ന് 335 കോടിയും വകയിരുത്തി. സെന്‍ട്രല്‍ റോഡ് ഫണ്ട് ബോര്‍ഡ് പ്രവൃത്തികള്‍ക്ക് 60 കോടി നീക്കിവെച്ചു. ഏനാത്ത് പാലത്തിന്‍െറ കേടുപാടുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രൈസ് സോഫ്റ്റ്വെയര്‍ രണ്ടാം ഘട്ടത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ബില്‍ നിര്‍മാണം, ഇ-മെഷര്‍മെന്‍റ് ബുക്ക്, ആസ്തികളുടെ ഡിജിറ്റലൈസേഷന്‍, കോണ്‍ട്രാക്ടര്‍ ലൈസന്‍സ് രജിസ്ട്രേഷന്‍ എന്നീ ഘടകങ്ങള്‍കൂടി ഉള്‍പ്പെടുത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top