Flash News

ബംഗാള്‍ അരി കേരളത്തിലെത്തി

March 5, 2017

72bc3fedc1bf272e50efa21f4adc81f9dd6a2c68-copy-2-1200x545_cതിരുവനന്തപുരം: അരിവില കുതിച്ചുയരുന്നതിനിടെ ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരി കേരളത്തിലെത്തി. 2,500 മെട്രിക് ടണ്‍ അരിയാണ് ബംഗാളില്‍ നിന്ന് വാങ്ങുന്നത്. ബാക്കി 1,700 മെട്രിക് ടണ്‍ അരി 10നകം എത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അരിവില നിയന്ത്രിക്കുന്നതിനായി 26 പ്രാഥമിക സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അരി വാങ്ങി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബംഗാളില്‍ നിന്ന് അരിയെത്തിച്ചത്. നാളെ മുതല്‍ തിരഞ്ഞെടുത്ത 500 പ്രാഥമിക സഹകരണസംഘങ്ങള്‍ വഴിയും ത്രിവേണി സ്റ്റോര്‍ വഴിയും ഇവ വിതരണം ചെയ്യും. കിലോയ്ക്ക് 25 രൂപ നിരക്കിലാവും വില്‍പനയെന്നും മന്ത്രി അറിയിച്ചു. ബംഗാളില്‍ നിന്നുള്ള സുവര്‍ണ അരിയാണ് എത്തിയത്.

ആദിവാസി-മല്‍സ്യത്തൊഴിലാളി മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് അരി വിതരണത്തിനുള്ള സഹകരണസംഘങ്ങള്‍ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 40 വീതം സഹകരണസംഘവും മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 30 വീതവും വയനാട് 20 വീതവും സംഘമാണ് അരി വിതരണം ചെയ്യുക. ത്രിവേണി സ്റ്റോര്‍ വഴിയും അരി വിതരണം ചെയ്യും. തിരഞ്ഞെടുക്കുന്ന ഓരോ സംഘങ്ങളിലും തിങ്കളാഴ്ചയ്ക്കകം 1.5 മെട്രിക് ടണ്‍ വീതവും 10നകം 3.5 മെട്രിക് ടണ്‍ വീതവും അരി നല്‍കും. ഈ രീതിയില്‍ അരിയുടെ വിപണിവില നിയന്ത്രണവിധേയമാവുന്നതു വരെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കിലോക്ക് 25 രൂപ നിരക്കില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ വീതമാണ് തുടക്കത്തില്‍ ലഭ്യമാകുക. പിന്നീടിത് 10 കിലോയായി ഉയര്‍ത്തും. റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയായിരിക്കും വിതരണം. കിലോക്ക് 27 രൂപ വില വരുന്ന അരി രണ്ടു രൂപ നഷ്ടം സഹിച്ചാണ് പ്രാഥമിക സംഘങ്ങള്‍ വിതരണം ചെയ്യുക.

സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച 100 കോടിയുടെ കണ്‍സോര്‍ട്യം സംഭരിച്ച അരിയാണ് വിപണിയിലത്തെുന്നത്. പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്കൊപ്പം തെരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകളിലൂടെയും അരി ലഭിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top