Flash News

പ്രതിസന്ധികളില്‍ ഞങ്ങളെ കൂട്ടിപ്പിടിച്ചു നിര്‍ത്തിയ അമ്മയാണ് എന്റെ മനസ്സിലെ സ്ത്രീ; സ്ത്രീകളെ അപമാനിക്കുന്നത് പൗരുഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; തന്റെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി പൃഥ്വിരാജ്

March 5, 2017

mp-prithviraj1പ്രമുഖ മലയാളം നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ചങ്കൂറ്റത്തോടെ പ്രതികരിച്ചവരില്‍ ഒരാളാണു നടന്‍ പൃഥ്വിരാജ്. ഇനിമുതല്‍ സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നാണു നടന്‍ പറഞ്ഞത്. ഇതിനു പിന്നാലെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. എന്നാല്‍, ഇതിനു പിന്നിലെ ചേതോവികാരം നാമൊക്കെ കരുതുന്നതിനും അപ്പുറത്താണെന്നാണ് പൃഥ്വിയുടെ ഏറ്റവുമൊടുവിലെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടുന്നത്.

Indrajith-Sukumaran-parents-mother-Mallika-Sukumaranസ്ത്രീകളോടു മോശമായി പെരുമാറുന്നതിനെക്കുറിച്ചു പൃഥ്വി അടുത്ത സുഹൃത്തുക്കളോടു മുമ്പും അഭിപ്രായം പങ്കിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറെക്കാലമായി മനോവിഷമം ഉണ്ടായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധിയില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ ഞങ്ങളെ കൂട്ടിപ്പിടിച്ചു നിര്‍ത്തിയ അമ്മയാണ് എന്റെ മനസ്സിലെ സ്ത്രീ. അതുകൊണ്ടു കൂടിയായിരിക്കാം ഇങ്ങനെ ചിന്തിപ്പിച്ചതെന്നും അതുകൊണ്ടാണ് അങ്ങനെയൊരു കുറിപ്പെഴുതിയതെന്നും പൃഥ്വിരാജ് പറഞ്ഞു.

മുമ്പ്, നാം അറിയാത്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതു വാര്‍ത്തകള്‍ മാത്രമായിരുന്നു. എന്നാല്‍, ഈ പെണ്‍കുട്ടിക്കുണ്ടായ അനുഭവം തലയ്ക്കടി കിട്ടിയപോലെയായിരുന്നു. ആ വേദന പരസ്യമായി പറഞ്ഞതും ഒരുതരത്തില്‍ എന്റെ സ്വാര്‍ഥത തന്നെയാണ്. ആ പെണ്‍കുട്ടി നിയമസഹായം തേടിയത് അവരുടെ മാത്രം വിജയമല്ല. നമ്മുടെ നാട്ടില്‍ എത്രയോ പെണ്‍കുട്ടികളുടെ വിജയമാണ്. നാളെ പലര്‍ക്കും തോന്നും, പ്രശസ്തയായ ഒരു നായികയ്ക്ക് ഇതു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് എനിക്കും ചെയ്തുകൂടാ എന്ന്. ഓരോ മനസ്സിലും ഇത്തരമൊരു പ്രതിരോധം വളര്‍ന്നാല്‍ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ സുരക്ഷിതരാകും. ഇതിനെല്ലാം കാരണക്കാരി അസാമാന്യ ധൈര്യം കാണിച്ച ആ കുട്ടി മാത്രമാണ്. സ്വന്തം ജീവന്‍ പണയം വച്ചാണ് അവരിതു ചെയ്തത് എന്നോര്‍ക്കണം.

787cb50a9f5a54d9f474c8281a6415e4സ്ത്രീകളെ അപമാനിക്കുന്നതാണു പൗരുഷം എന്നു പ്രഖ്യാപിക്കുന്ന വേഷങ്ങള്‍ ചെയ്യില്ല എന്നാണു ഞാന്‍ എഴുതിയത്. ഒരു കഥാപാത്രത്തിന്റെ മാനസികനില ഒരു സ്ത്രീയോടു മോശമായി പെരുമാറുന്നതാണ് എങ്കില്‍ ആ വേഷം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, അത് അയാളുടെ മാനസിക വൈകല്യമാണെന്നു തുറന്നു കാണിക്കണമെന്നു മാത്രം. സ്ത്രീയെ അപമാനിക്കുന്നത് ഒരിക്കലും ഒരിടത്തും ഹീറോയിസമോ യോഗ്യതയോ ആകരുത്. സിനിമയിലായാലും ജീവിതത്തിലായാലും സ്ത്രീക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണം. സ്ത്രീയെ അപമാനിക്കുന്ന ഡയലോഗുള്ള ഒരു കഥാപാത്രവും ഇനി ചെയ്യില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രം ആവശ്യപ്പെടുന്നത് അതാണെങ്കില്‍ ചെയ്യും. പക്ഷേ, അത് ഒരിക്കലും ആ സിനിമയുടെ സന്ദേശമോ ഹീറോയിസമോ ആയിരിക്കരുത്. അതൊരു നെഗറ്റീവ് കാരക്ടര്‍ മാത്രമായിരിക്കണം. ഇത്തരം കഥാപാത്രങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടരുത്. അത്തരം വേഷം ഞാന്‍ ഏറ്റെടുക്കില്ല. സ്ത്രീയെ അപമാനിക്കുന്നതു പൗരുഷമാണന്നും പുരുഷന്റെ അവകാശമാണെന്നും കാണിക്കുന്ന വേഷവും തനിക്കു വേണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top